»   » ആരാധകര്‍ക്ക് സൂര്യ നല്‍കിയ സര്‍പ്രൈസ്, അതും പിറന്നാള്‍ ദിനത്തില്‍ !!

ആരാധകര്‍ക്ക് സൂര്യ നല്‍കിയ സര്‍പ്രൈസ്, അതും പിറന്നാള്‍ ദിനത്തില്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ സൂര്യയുടെ ജന്‍മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. വിഘ്‌നേഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ കോമഡി ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിന്റെ അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്. ചിത്രത്തിന് വേണ്ടി 10 കിലോ ശരീരഭാരം സൂര്യ കുറച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ താരറാണി കീര്‍ത്തി സുരേഷും സൂര്യയും ഈ ചിത്രത്തിലൂടെ ആദ്യമായി ഒരുമിക്കുകയാണ്.

രമ്യാ കൃഷ്ണന്‍, സത്യന്‍ സെന്തില്‍, ശരണ്യാ പൊന്‍വണ്ണന്‍, കൈവൈ സരള, കെ എസ് രവികുമാര്‍, ആര്‍ ജെ ബാലാജി, തമ്പി ദുരൈ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദ്രറാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സൂര്യയുടെ ബാനറായ 2ഡി എന്റര്‍ടൈയിന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Surya

കൈ നിറയെ ചിത്രങ്ങളുമായി തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരമാണ് താരത്തെ തേടിയെത്തിയിട്ടുള്ളത്. ഇളയദളപതിക്കൊപ്പം കീര്‍ത്തി തകര്‍ത്തഭിനയിച്ച ഭൈരവയ്ക്ക് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. വിജയ് ചിത്രമായ ഭൈരവയ്ക്ക് ശേഷം വിക്രമിന്റെ സാമി2 ലും നായികയാവാനുള്ള അവസരം കീര്‍ത്തി സുരേഷിനെ തേടിയെത്തിയിട്ടുണ്ട്.

English summary
Thaana Serntha Koottam (TSK) is touted to be an action-comedy entertainer. Shoot for the movie is currently in its final stages. Reportedly, TSK is loosely based on Akshay Kumar’s blockbuster movie Special 26. Some location stills from the Suriya starrer have striking resemblance to a few scenes from the Neeraj Pandey directorial.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam