»   » ദുല്‍ഖറിന്റെ നായികയെ പൊതുവേദിയില്‍ മര്യാദ പഠിപ്പിച്ച് ചിമ്പുവിന്റെ അച്ഛന്‍... പൊട്ടിക്കരഞ്ഞ് താരം!

ദുല്‍ഖറിന്റെ നായികയെ പൊതുവേദിയില്‍ മര്യാദ പഠിപ്പിച്ച് ചിമ്പുവിന്റെ അച്ഛന്‍... പൊട്ടിക്കരഞ്ഞ് താരം!

Posted By: Karthi
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സോളോ. സോളിയില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്ന സായ് ധന്‍സിക പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞു. വഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലായിരുന്നു താരം പൊട്ടിക്കരഞ്ഞത്.

ദുല്‍ഖറിനെ കാഴ്ചക്കാരനാക്കി താരങ്ങള്‍ക്കും മുകളില്‍ പറന്ന പറവ..! ആദ്യ വാര കളക്ഷന്‍ എത്രയെന്നോ?

പക പോക്കാനിറങ്ങിയ മാതൃഭൂമിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ! രാമലീല മാതൃഭൂമിയെ തിരിഞ്ഞ് കൊത്തുന്നു?

ചിമ്പുവിന്റെ അച്ഛനും സംവിധായകനുമായ ടി രാജേന്ദ്രനാണ് ധന്‍സികയെ പൊതുവേദിയില്‍ കരയിപ്പിച്ചത്. ധന്‍സിക ബഹുമാനിച്ചില്ല എന്നതാണ് ടി രാജേന്ദ്രനെ ചൊടിപ്പിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ധന്‍സികയുടെ ക്ഷമാപണം പോലും പരിഗണിക്കാതെയാണ് ടി രാജേന്ദ്രന്‍ ദേഷ്യപ്പെട്ടത്.

വാര്‍ത്താ സമ്മേളനത്തിനിടെ

കൃഷ്ണ കുലശേഖരനും ധന്‍സികയും പ്രധാന വേഷത്തിലെത്തുന്നു വഴിത്തിരു എന്ന ചിത്രത്തിന് പ്രമോഷനുവേണ്ടി നടത്തിയ പത്രസമ്മേളത്തില്‍ വച്ചാണ് ടി രാജേന്ദ്രന്‍ ധന്‍സികയോട് ദേഷ്യപ്പെട്ടത്.

പേര് പരാമര്‍ശിച്ചില്ല

വാര്‍ത്ത സമ്മേളനത്തില്‍ ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു ടി രാജേന്ദ്രന്‍ ധന്‍സികയോട് ദേഷ്യപ്പെട്ടത്. സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് പരാമര്‍ശിച്ചില്ല എന്നതായിരുന്നു ടി രാജേന്ദ്രനെ ചൊടിപ്പിച്ചത്.

കബാലിക്ക് ശേഷം

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിച്ചതിന് ശേഷമാണ് ധന്‍സിക തന്നെ മറന്നത്. അതുകൊണ്ടാണ് അവള്‍ എന്റെ പേര് പറയാന്‍ പോലും മറന്നത് എന്നായിരുന്നു ടി രാജേന്ദ്രന്‍ പറഞ്ഞത്.

ആര് എപ്പോള്‍ എന്താകും എന്ന് പറയാനാകില്ല

ഈ ലോകത്തിന്റെ സ്‌റ്റൈല്‍ ഇതാണ്. ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ലെന്നും ടി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ ധന്‍സിക മാപ്പ് പറഞ്ഞെങ്കിലും രാജേന്ദ്രന്‍ ചെവിക്കൊണ്ടില്ല.

മാപ്പും മതിപ്പും ഒന്നും വേണ്ട

നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാന്‍ കഴിയില്ല. മര്യാദ എ ന്താണെന്ന് ഞാന്‍ പഠിപ്പിച്ച് തരാം. ഒരു സഹോദരനെപ്പോലെ എന്നായിരുന്നു ധന്‍സിക മാപ്പ് പറഞ്ഞപ്പോഴുള്ള രാജേന്ദ്രന്റെ പ്രതികരണം.

പൊട്ടിക്കരഞ്ഞു

പൊതുവേദിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് പരസ്യമായി രാജേന്ദ്രന്‍ ശകാരിച്ചപ്പോള്‍ ധന്‍സികയ്ക്ക് പിടിച്ച് നില്‍ക്കാനായില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരം പൊട്ടിക്കരഞ്ഞു. വിവാദമുണ്ടാക്കനല്ല താന്‍ ഇത് പറയുന്നതെന്ന് രാജേന്ദ്രന്‍ പറഞ്ഞെങ്കിലും സംഭവം വിവാദമായി.

അതിഥി വേഷം

വഴിത്തിരു എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് മാത്രമാണ് ടി രാജേന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്. ധന്‍സിക ഇതിന് മുന്‍പ് ടി രാജേന്ദ്രനൊപ്പം ഒരു ചിത്രത്തിലും സഹകരിച്ചിട്ടില്ല. ടി രാജേന്ദ്രന്റെ ഈ പ്രവര്‍ത്തി പുതിയ വിവാദത്തിലേക്ക് നീങ്ങുകയാണ്.

English summary
Dhansika cried because of T Rajendran.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam