twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനീകാന്തിന് 100 കോടിക്കടുത്ത് പ്രതിഫലം! 35 കോടി മുരുകദോസ് വാങ്ങി, ദര്‍ബാര്‍ നഷ്ടമെന്ന് വിതരണക്കാര്‍

    By Midhun Raj
    |

    രജനീകാന്തിന്റെ പൊങ്കല്‍ റിലീസായി അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ദര്‍ബാര്‍. വലിയ ഹൈപ്പുമായി എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഏആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ പോലീസ് ഓഫീസറായിട്ടാണ് രജനി എത്തിയത്. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ആയിരുന്നു നായിക.

    തമിഴ്‌നാട്ടില്‍ ആഘോഷ സമയത്ത് എത്തിയ സിനിമയ്ക്ക് ആദ്യം ദിനം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് തിരക്ക് കുറഞ്ഞിരുന്നു. ദര്‍ബാര്‍ നഷ്ടമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ വിതരണക്കാര്‍ വരെ രംഗത്തെത്തിയിരുന്നു. വിതരണക്കാര്‍ക്ക് വന്‍സാമ്പത്തിക നഷ്ടം ദര്‍ബാര്‍ ഉണ്ടാക്കിയെന്നാണ് ആരോപണം.

    വിഷയത്തില്‍

    വിഷയത്തില്‍ രജനീകാന്തിന്റെയോ സംവിധായകന്‍ ഏആര്‍ മുരുകദോസിന്റെ ഭാഗത്തുനിന്നോ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ദര്‍ബാര്‍ വിഷയത്തില്‍ തുറന്നടിച്ച് തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡണ്ട് ടി രാജേന്ദര്‍ രംഗത്തെത്തിയിരുന്നു. താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ് ചിത്രത്തിന്റെ ബജറ്റ് കൂട്ടിയതെന്ന് ടി രാജേന്ദര്‍ ആരോപിച്ചു.

    ദര്‍ബാറിനായി 100കോടിക്കടുത്ത്

    ദര്‍ബാറിനായി 100കോടിക്കടുത്ത് രജനികാന്തും 30 കോടിക്കടുത്ത് സംവിധായകന്‍ എആര്‍ മുരുകദോസും വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നടനും നടിക്കും അമിത പ്രതിഫലം നല്‍കി വന്‍ തുകയ്ക്കാണ് ദര്‍ബാര്‍ വിതരണക്കാര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ 70 കോടിക്ക് മുകളില്‍ സിനിമ നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

    തമാശ പടമല്ല, മൂന്ന് മണിക്കൂറുളള ഇമോഷണല്‍ ചിത്രമാണ്! മരക്കാറിനെക്കുറിച്ച് മോഹന്‍ലാല്‍തമാശ പടമല്ല, മൂന്ന് മണിക്കൂറുളള ഇമോഷണല്‍ ചിത്രമാണ്! മരക്കാറിനെക്കുറിച്ച് മോഹന്‍ലാല്‍

    200കോടിയോളം മുതല്‍മുടക്കിലാണ്

    200കോടിയോളം മുതല്‍മുടക്കിലാണ് സിനിമ നേരത്തെ നിര്‍മ്മിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പണവും താരങ്ങളുടെ പ്രതിഫലമാണെന്നാണ് അറിയുന്നത്. ദര്‍ബാറിന്റെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ വിതരണക്കാരില്‍ നിന്നും സംരംക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍ ഏആര്‍ മുരുകദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് വിതരണക്കാരെ ചൊടിപ്പിച്ചിരുന്നു.

    യങ്ങും ഓള്‍ഡും ആയിട്ട് നമുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂ! തുറന്നുപറഞ്ഞ്‌ പൃഥ്വിരാജ്‌യങ്ങും ഓള്‍ഡും ആയിട്ട് നമുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂ! തുറന്നുപറഞ്ഞ്‌ പൃഥ്വിരാജ്‌

    തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ

    തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചത്. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കി. എ ശ്രീകര്‍ പ്രസാദായിരുന്നു എഡിറ്റിങ്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയുടെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് രജനി ചിത്രം എത്തിയത്.

    താരപദവി ഉറപ്പിക്കാന്‍ കൈയ്യടി നേടുന്ന മാസ് രംഗങ്ങള്‍ ചെയ്യേണ്ട കാലം കഴിഞ്ഞു! ഫഹദ് ഫാസില്‍താരപദവി ഉറപ്പിക്കാന്‍ കൈയ്യടി നേടുന്ന മാസ് രംഗങ്ങള്‍ ചെയ്യേണ്ട കാലം കഴിഞ്ഞു! ഫഹദ് ഫാസില്‍

    Read more about: darbar rajinikanth
    English summary
    t rajendar's reaction about rajinikanth's darbar issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X