»   » തമിഴ് നടി തമന്ന ഇനി മുതല്‍ അറിയപ്പെടുന്നത് ഡോക്ടര്‍ എന്ന പദവിയില്‍!ഡോക്ടറേറ്റ് കിട്ടിയത് ഇങ്ങനെ!!

തമിഴ് നടി തമന്ന ഇനി മുതല്‍ അറിയപ്പെടുന്നത് ഡോക്ടര്‍ എന്ന പദവിയില്‍!ഡോക്ടറേറ്റ് കിട്ടിയത് ഇങ്ങനെ!!

Posted By: Teressa John
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സൂപ്പര്‍ സുന്ദരി തമന്ന ഇനി മുതല്‍ നായിക നടി എന്നതിന് പുറമെ ഡോക്ടര്‍ തമന്ന എന്ന പേരിലാണ് അറിയപ്പെടാന്‍ പോവുന്നത്. തെന്നിന്ത്യന്‍ സിനിമയിലേക്ക് നടി നല്‍കിയ സംഭവാനകള്‍ കണക്കാക്കിയാണ് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത്. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷ്ണല്‍ അക്രീഡിയേഷന്‍ കമ്മിഷന്‍, എന്‍ ജി ഒ ആണ് തമന്നയ്ക്ക് അംഗീകാരം കൊടുത്തിരിക്കുന്നത്. തനിക്ക് കിട്ടിയ അംഗീകാരത്തെ കുറിച്ച്് തമന്ന തന്നെ ഫേസ്ബുക്കിലുടെ വാര്‍ത്ത പുറത്ത് വിട്ടിരുന്നു.

നക്ഷത്ര കണ്ണുമായി മലയാളികളിയുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു!

പാലിന്റെ കളര്‍ പോലെ വെളുത്തിരിക്കുന്നതാണ് തമന്നയുടെ പ്രത്യേകത. ഒപ്പം ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിയിലെ അവന്തിക എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തമന്ന ജനശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് തമന്ന അഭിനയിച്ചിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ സിനിമയിലെത്തിയ തമന്ന പതിമൂന്നാമത്തെ വയസിലായിരുന്നു ആദ്യത്തെ സിനിമയിലേക്ക് അഭിനയിച്ചത്.

tamanna-becomes-dr-tamanna

26 വര്‍ഷമായിട്ടും ഭാര്യയെ കുറിച്ച് ചോദിച്ചാല്‍ ഷാരുഖ് ഖാന്റെ മുഖം നാണം കൊണ്ടു ചുവക്കും! കാരണം ഇതാണ്!

തമിഴിലാണ് തമന്ന ഏറെ സിനിമകളില്‍ അഭിനയിക്കുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമന്നയാണ് സ്റ്റാര്‍. ഇതിനകം ഒരു കോടി രണ്ട് ലക്ഷത്തിന് മുകളിലാണ് തമന്നയയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണം. നടിക്ക് കിട്ടിയിരിക്കുന്ന പുതിയ അംഗീകാരത്തിന്റെ സന്തോഷത്തിലാണ് എല്ലാവരും.

English summary
Tamanna Becomes Dr. Tamanna

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam