»   »  എങ്ങനെയായാലും എന്റര്‍ടൈന്‍മെന്റായിരുന്നില്ലേ.. ബാഹുബലിയില്‍ തന്നെ കളിയാക്കിയവരോട് തമന്ന

എങ്ങനെയായാലും എന്റര്‍ടൈന്‍മെന്റായിരുന്നില്ലേ.. ബാഹുബലിയില്‍ തന്നെ കളിയാക്കിയവരോട് തമന്ന

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി ചിത്രങ്ങളിലൂടെ പ്രഭാസ്, റാണ ദഗ്ഗുപതി, അനുഷ്‌ക ഷെട്ടി, തമന്ന ഭട്ടിയ, സത്യരാജ്, രമ്യ കൃഷ്ണന്‍ തുടങ്ങിയ താരങ്ങളുടെ എല്ലാം ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. കരിയറിലെ ഏറ്റവും വലിയ വഴിത്തിരുവാണ് ഇവരോരോരുത്തര്‍ക്കും ബാഹുബലി എന്ന ചിത്രം.

എന്നാല്‍ തമന്നയ്ക്ക് മാത്രം രണ്ടാം ഭാഗം പാളിപ്പോയിരുന്നു. മറ്റെല്ലാ താരങ്ങള്‍ക്കും ബാഹുബലി ഒന്നാം ഭാഗത്ത് ലഭിച്ചതിനെക്കാള്‍ പ്രധാന്യം ബാഹുബലി ദ കണ്‍ക്ലൂഷനില്‍ ഉണ്ടായി. എന്നാല്‍ തമന്നയ്ക്ക് മാത്രം, സംഭാഷണങ്ങള്‍ പോലുമില്ലാത്ത രണ്ടേ രണ്ട് രംഗങ്ങള്‍ മാത്രമാണ് ലഭിച്ചത്. ഇതിന്റെ പേരില്‍ നടി ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ തമന്നയെ കളിയാക്കി ട്രോളുകളും വന്നു.


ഇന്ദിരാഗാന്ധിയുടെ റോളില്‍ വിദ്യാബാലന്‍ എത്തുന്നു, കഥ സാഗരികാ ഘോഷിന്റെ


tammana

എന്നാല്‍ തമന്ന അത് കാര്യമാക്കുന്നില്ല. എങ്ങനെയായിരുന്നാലും ബാഹുബലിയിലെ തന്റെ വേഷം എന്റര്‍ടൈന്‍മെന്റ് ആയിരുന്നില്ലേ എന്നാണ് തമന്ന ചോദിക്കുന്നത്. ബാഹുബലിയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും എനിക്കറിയാം. രണ്ടാം ഭാഗത്തേക്ക് വരുമ്പോഴുള്ള ആ കഥാപാത്രങ്ങളുടെ പ്രധാന്യവും ആഴവും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രംഗം കുറഞ്ഞതില്‍ വിഷമമില്ല എന്ന് തമന്ന പറഞ്ഞു.


ബാഹുബലി ദ ബിഗിനിങിനെ സംബന്ധിച്ച് വഴിത്തിരിവുണ്ടാക്കുന്ന കഥാപാത്രമാണ് തമന്നയുടെ അവന്തിക. അവന്തികയെ തേടി എത്തുന്നതാണ് ശിഭു മഹിഷ്മതി സാമ്രാജ്യത്തില്‍. രണ്ടാം ഭാഗത്തിലെത്തിയതോടെ അവന്തികയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞ് പോകുകയായിരുന്നു.

English summary
tamannaah-amused-by-the-criticism-of-my-character-in-baahubali-2

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam