For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപുമായി ഒന്നിക്കാനുള്ള അവസരം നഷ്ടപ്പെട്ടു; അന്ന് മറ്റ് വഴിയില്ലാത്ത സാഹചര്യം ആയിരുന്നുവെന്നും നടി തമന്ന

  |

  ഒത്തിരി പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തും പരീക്ഷണ ചിത്രമൊരുക്കിയും മലയാളം ഇന്‍ഡസ്്ട്രി ഇന്ത്യന്‍ സിനിമാപ്രേമികളെ ഒന്നടങ്കം ത്രില്ലടിപ്പിക്കാറുണ്ട്. ബിഗ് ബജറ്റിലും ലോ ബജറ്റിലുമൊക്കെ നൂറു കണക്കിന് സിനിമകളാണ് ഓരോ വര്‍ഷവും മലയാളത്തില്‍ നിന്നും റിലീസ് ചെയ്യപ്പെടുന്നത്. അന്യഭാഷ താരങ്ങളും ഇപ്പോള്‍ സജീവമായി അഭിനയിക്കാനെത്താറുണ്ട്.

  തലകുത്തി മറിഞ്ഞുള്ള അഭ്യാസങ്ങളുമായി നടി അമല പോൾ, ചിത്രങ്ങൾ കാണാം

  ഇപ്പോഴിതാ മലയാളത്തില്‍ നിന്നും തനിക്ക് നഷ്ടപ്പെട്ട് പോയ അവസരത്തെ കുറിച്ച് പറയുകയാണ് നടി തമന്ന. ദിലീപിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചെങ്കിലും കാള്‍ഷീറ്റ് ഇല്ലാത്തത് കൊണ്ടാണ് അത് വേണ്ടെന്ന് വെക്കേണ്ടി വന്നത്. അത് വലിയ നഷ്ടമായി പോയെന്ന് കേരള കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറയുന്നു. വിശദാശംങ്ങള്‍ വായിക്കാം...

  ചില മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ തനിക്ക് വന്നിരുന്നു. എന്നാല്‍ കാള്‍ഷീറ്റ് ഇല്ലാത്ത കാരണം കൊണ്ട് ആ അവസരങ്ങളെല്ലാം നിരസിക്കേണ്ടി വരികയായിരുന്നു. അതിലൊരു പ്രധാന ചിത്രം ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രമാണ്. ആ സിനിമ ഒഴിവാക്കേണ്ടി വന്നതില്‍ എനിക്ക് അതിയായ ദുഃഖം ഉണ്ടെന്നാണ് തമന്ന പറയുന്നത്. കൊവിഡിന് തൊട്ട് മുന്‍പായി സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്ന സെന്‍ട്രല്‍ ജയിലിലെ പ്രേതം എന്ന ചിത്രത്തിന് വേണ്ടി എന്നെ വിളിച്ചിരുന്നു.

  അതിന്റെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൊവിഡ് 19 വന്ന് ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാവുന്നത്. അതോടെ എല്ലാം താറുമാറായി. ഇനിയും നല്ല കഥാപാത്രവും സംവിധായകനുമൊക്കെ ഒത്തു വന്നാല്‍ മലയാളത്തില്‍ അഭിനയിക്കും. അതെന്റെ ആഗ്രഹമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ മലയാള ചിത്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. എപ്പോഴും നിറയെ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നത് മലയാള ചിത്രങ്ങളാണ്.

  മലയാളത്തിലെ ഇപ്പോഴത്തെ പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് സുരേഷ് ഗോപി തുടങ്ങിയവരും യുവതലമുറയിലെ നായകന്മാരായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ജയസൂര്യ എന്നിങ്ങനെയുള്ള താരങ്ങളുടെയൊക്കെ കൂടെ അഭിനയിക്കണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ നല്ല കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും പ്രധാന്യം കൊടുത്ത് സിനിമയെടുക്കുന്നത് കൂടുതലും മലയാളത്തിലാണ്. അതുകൊണ്ട് തന്നെ നല്ല അവസരം വരാന്‍ കാത്തിരിക്കുകയാണ് താനെന്നും തമന്ന പറയുന്നു.

  ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

  കൊവിഡ് ബാധിക്കപ്പെട്ട തമന്ന ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയായിരുന്നു. ആദ്യം നടിയുടെ കുടുംബത്തിനും പിന്നീട് നടിയ്ക്കും രോഗം സ്ഥിരികരിക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും സജീവമായി അഭിനയിക്കുന്ന തമന്ന മലയാളികള്‍ക്ക് എന്നും ആവേശമാണ്. ഗ്ലാമറസ് റോളുകള്‍ ചെയ്യുന്നത് കൊണ്ടാണ് കേരളത്തിലെ യുവാക്കള്‍ പലപ്പോഴും തമന്നയെ കുറിച്ചുള്ള കമന്റുകളും ട്രോളുകളും പടച്ച് വിടുന്നത്. എന്നാല്‍ നല്ല കഥാപാത്രത്തിലൂടെ നടി കേരളത്തിലേക്ക് വരുന്നത് കാത്തിരിക്കുകയാണ് എല്ലാവരും.

  English summary
  Tamannaah Bhatia About Mollywood Debut With Superstars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X