»   »  തമന്നയുടെ പ്രതികരണം ഞെട്ടിച്ചു! ചെരുപ്പേറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ! ഇത്രയും പോസിറ്റീവാണോ?

തമന്നയുടെ പ്രതികരണം ഞെട്ടിച്ചു! ചെരുപ്പേറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ! ഇത്രയും പോസിറ്റീവാണോ?

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ കൂൾ താരങ്ങളിലൊരാളാണ് നടി തമന്ന. എന്തിനേയും പോസ്റ്റീവ് ആയി കാണാനും പ്രശ്നങ്ങളെ പോസിറ്റീവായി തന്നെ പരിഗണിച്ച് അതിനെ പരിഹരിക്കാനും ഇവർ ശ്രമിക്കാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസത്തിനു മുൻപ് തമന്നയ്ക്ക് നേരെ ആരാധകന്റെ അക്രമണം നടന്നിരുന്നു. അതിനു മറുപടിയുമായാണ് താരം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റെ പ്രതികരണം പ്രേക്ഷകരെ ശരിയ്ക്കും ഞെട്ടിച്ചിട്ടുണ്ട്.

thannah

പുറത്തിറങ്ങി പാവങ്ങൾക്ക് വല്ലതും കൊടുക്ക്! വിമർശകന് നമിതയുടെ ഉഗ്രൻ മറുപടി; ശ്ശൊ വേണ്ടായിരുന്നു!

ദേശീയ മാധ്യമമായ ഡെക്കാൻക്രോണിക്കിനു നൽകിയ അഭിമുഖത്തിലാണ് തരം തന്റെ മനസ് തുറന്നത്. എന്തായാലും ഉണ്ടായ സംഭവത്തിൽ നാണക്കേടൊ വിഷമമോ ഇല്ലെന്നു  തമന്ന  അഭിമുഖത്തിൽ വ്യക്തമാക്കി.

ആമി കണ്ടു... എന്നാൽ അതിനു ശേഷം തനിയ്ക്ക് സംഭവിച്ചത് മറ്റൊന്നു; സൂര്യാ കൃഷ്ണമൂർത്തി പറയുന്നതിങ്ങനെ

പ്രശ്നം തമന്നയെ ബാധിച്ചിട്ടില്ല

ആരാധകന്റെ ആക്രമണം വളരെ പോസിറ്റീവായിട്ടാണ് താരം എടുത്തിരിക്കുന്നത്. അവിടെ തനിയ്ക്ക് വലിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. എന്നിട്ടും അതൊക്കെ മറി കടന്ന് ഒരാൾ ഇത്തരം പ്രവർത്തി ചെയ്യുമ്പോൾ നമുക്ക് ഒന്നും ചെയ്യാനില്ലെന്നും തമന്ന അഭിമുഖത്തിൽ പറഞ്ഞു.

ജനങ്ങളുടെ പ്രതികരണം

താൻ ഒരു അഭിനേത്രിയാണ്. അതിനാൽ ജനങ്ങൾ തന്നെ പൂവ് കൊണ്ട് സ്വീകരിച്ചാലും ചിലപ്പോൾ ചെരുപ്പ് എറിഞ്ഞു സ്വീകരിച്ചാലും താൻ അത് സ്വീകരിക്കും. അല്ലാതെ മറ്റൊരുന്നും ചെയ്യാനാവില്ല. ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും നേരിട്ട് മുന്നോട്ട് പോകണമെന്നും തമന്ന പറഞ്ഞു.

ചിത്രങ്ങളുടെ പരാജയം‌

തമന്നയുടെ കടുത്ത ആരാധകനാണ് താരത്തിനു നേരെ ചെരുപ്പ് എറിഞ്ഞത്. സമീപ കാലത്ത് താരം അഭിനയിക്കുന്ന ചിത്രങ്ങളുടെ തകർച്ചയാണ് അയാളെ കൊണ്ട് ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചത്രേ. ഉടൻ തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. അതേസമയം ഇയാൾ എറിഞ്ഞ ചെരിപ്പ് താരത്തിന്റെ ദേഹത്ത് കൊണ്ടിരുന്നില്ല.

കൂടുതൽ ചിത്രങ്ങൾ

2005 ലാണ് താരം സിനിമ രംഗത്ത് എത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കന്നഡ, തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളുട ഭാഗമാകാൻ ഇവർക്ക് കഴിഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ തമന്ന കൂടുതലും വേഷമിട്ടത് തമിഴ് ചിത്രങ്ങളിലായിരുന്നു. താരത്തിൽറെ തമിഴ് സിനിമകളെല്ലാം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയിരുന്നു.

ബാഹുബലിയിൽ താരമായി

രാജമൗലിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ബാഹുബലി ഭാഗം 1 ൽ പ്രധാന വേഷത്തിൽ തമന്ന എത്തിയിരുന്നു. ബാഹുബലിയിലെ പ്രകടനത്തിന് താരത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നു. പിന്നീട് ബാഹുബലിയുടെ രണ്ടാം ഭാഗത്തിലും താരം എത്തിയിരുന്നു.

English summary
Tamannaah’s Coolest Response to Insulting Incident

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam