»   » സൂര്യയ്ക്ക് ആദ്യ പ്രതിഫലമായി ലഭിച്ച തുക അറിഞ്ഞാല്‍ നിങ്ങളും ഞെട്ടും

സൂര്യയ്ക്ക് ആദ്യ പ്രതിഫലമായി ലഭിച്ച തുക അറിഞ്ഞാല്‍ നിങ്ങളും ഞെട്ടും

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍താരമായ സൂര്യ വെള്ളിത്തിരയിലെത്തിയിട്ട് വര്‍ഷം കുറേയായി. ഏത് കഥാപാത്രമായാലും അതിനോട് നീതി പുലര്‍ത്തുന്നതിനായി ലുക്കിലും ഭാവത്തിലും മാറ്റം വരുത്തുന്ന താരത്തിന്റെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. തുടക്ക കാലത്ത് താരത്തിന് അഭിനയിക്കാന്‍ അറിയില്ലെന്ന കാരണം പറഞ്ഞു നിരവധി സിനിമകളില്‍ നിന്നും സൂര്യയെ മാറ്റിനിര്‍ത്തിയിരുന്നു.

പിന്നീടാണ് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി തന്നിലെ അഭിനേതാവിനെ സംവിധായകര്‍ തേടിവരുന്ന ലെവലിലേക്ക് താരം വളര്‍ന്നത്. ഇന്ന് തമിഴകത്തിന്റെ മുന്‍നിരയില്‍ സൂര്യയ്ക്ക് തന്റേതായ സ്ഥാനമുണ്ട്. റൊമാന്റിക് ഹീറോയായും ഗര്‍ജ്ജിക്കുന്ന പോലീസുകാരനായും രാജ്യസുരക്ഷയ്ക്ക് വേണ്ടി പൊരുതുന്ന പട്ടാളക്കാരനായും അങ്ങനെ നിരവധി വേഷങ്ങളാണ് തന്മയത്വത്തോടെ സൂര്യ ചെയ്തിട്ടുള്ളത്.

സൂര്യയുടെ ആദ്യ പ്രതിഫലം

ഇന്ന് തമിഴകത്ത് ഒന്നാം നിര പ്രതിഫലം ലഭിക്കുന്ന താരങ്ങളിലൊരാണ് സൂര്യ. സിനിമയോടൊപ്പം തന്നെ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ട സഹായം എത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ സൂര്യയും സംഘവും ചെയ്യുന്നുണ്ട്. തുടക്ക കാലത്ത് വളരെ തുച്ഛമായ പ്രതിഫലമാണ് താരത്തിന് ലഭിച്ചത്.

മറ്റെന്തിനേക്കാളും വിലമതിക്കുന്നു

ആദ്യമായി ലഭിച്ച പ്രതിഫലത്തെ അമൂല്യമായമാണ് കാണുന്നത്. അന്നത്തെ ആ മൂല്യം ഇന്ന് ആ തുകയ്ക്ക് ഇല്ലെങ്കിലും ആദ്യമായി ലഭിച്ച പ്രതിഫലമെന്ന രീതിയില്‍ ഏറെ വിലമതിക്കുന്നു. 740 രൂപയാണ് ആദ്യമായി സൂര്യയ്ക്ക് ലഭിച്ച പ്രതിഫലം.

അഭിനേതാവെന്ന നിലയില്‍ ആദ്യത്തെ ശമ്പളം

ഇന്ന് നേടുന്ന പ്രതിഫലത്തെക്കാളും എത്രയോ അമൂല്യമാണ് ആദ്യ പ്രതിഫലമായ 740 രൂപയെന്ന് സൂര്യ പറഞ്ഞു. പുതിയ സിനിമയായ സിങ്കം ത്രീയുടെ പ്രമോഷണല്‍ ചടങ്ങിനിടെ സംസാരിക്കവെയാണ് സൂര്യ ആദ്യ പ്രതിഫലത്തെക്കുറിച്ച് വ്യക്തമാക്കിയത്.

വളര്‍ച്ചയുടെ ഓരോ പടവും ഓര്‍ത്തിരിക്കുന്നു

പുതുമുഖ നായകനില്‍ നിന്നും സൂപ്പര്‍താരത്തിലേക്കുള്ള വളര്‍ച്ചയില്‍ മുന്‍കാല അനുഭവത്തെയും ഓര്‍ത്തുകൊണ്ടാണ് സൂര്യയെന്ന കലാകാരന്റെ ജൈത്രയാത്ര തുടരുന്നത്. ഈ എളിമ തന്നെയാണ് സൂര്യയെ മറ്റു അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇന്ന് കോടികള്‍ പ്രതിഫലമായി ലഭിക്കുന്ന താരമായി വളര്‍ന്നുവെങ്കിലും മറ്റെന്തിനേക്കാളും അമൂല്യമായി കാണുന്നത് ആദ്യപ്രതിഫലമായ 740 രൂപ തന്നെയാണ്.

English summary
Actor Suriya is now one of the highest paid actors down the south. But, did you know the first salary of Suriya was just Rs 740? Yes. you read it right! The actor while addressing the media during the promotion of his upcoming friday release Cingam 3 aka C3, turned out emotional and was talking about his first salary that he received as an actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam