TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ദീപാവലി ചിത്രം സര്‍ക്കാറിന് വെല്ലുവിളിയായി ധനുഷും തല ആരാധകനും! ആര് നേടും?
സൂര്യ, അജിത് എന്നിവരുടെ ചിത്രങ്ങള്‍ ഇക്കൊല്ലം ദീപാവലി റിലീസായി തിയറ്ററിലെത്തില്ലെന്ന കാര്യം ആദ്യമേ ഉറപ്പിച്ചിരുന്നു. വിജയ്-എആര്‍ മുരുകദോസ് ചിത്രം സര്‍ക്കാര്‍ ദീപാവലി റിലീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രണ്ട് പുതിയ ചിത്രങ്ങളും റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ധനുഷ്-ഗൗതം മേനോന്‍ ചിത്രം എന്നെ നോക്കി പായും തോട്ട, തല അജിത് ആരാധകനായി ആര്‍കെ സുരേഷ് വേഷമിടുന്ന ബില്ല പാണ്ടി എന്നിവയാണവ.

തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് സര്‍ക്കാര്‍. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. ചിത്രീകരണം പൂര്‍ത്തിയാക്കിയ സര്‍ക്കാറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. എആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്ന ചിത്രം നവംബര്‍ ഏഴിന് തിയറ്ററിലെത്തും.
2016ല്‍ ചിത്രീകരണം തുടങ്ങിയ ധനുഷ് ചിത്രമാണ് എന്നെ നോക്കി പായും തോട്ട. ഗൗതം മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രത്തിന്റെ ചിത്രീകരണം മൂലം ധനുഷ് ചിത്രത്തിന്റെ ചിത്രീകരണം വൈകുകയായിരുന്നു. മേഘ ആകാശ്, രാമഗുരു എന്നിവരാണ് ധനുഷിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. സുനൈന, എം ശശികുമാര്‍ എന്നിവരുമുണ്ട്. 60 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നവംബര്‍ രണ്ടിന് തിയറ്ററിലെത്തും.
ലാലേട്ടനോട് ചോദ്യവുമായി പിഷാരടി!! ഒന്നു ആലോചിച്ചു, പിന്നെ ഉത്തരം പാട്ടായി, ലാലേട്ടൻ മരണമാസ് തന്നെ
ദീപവലിക്ക് അജിത് ചിത്രമില്ലെങ്കിലും അജിത് ആരാധകന്റെ ചിത്രമെത്തുന്നു എന്നതാണ് തല ആരാധകരെ ആവേശത്തിലാക്കുന്നത്. തല ആരാധകനായി ആര്‍കെ സുരേഷ് അഭിനയിക്കുന്ന ബില്ല പാണ്ടി. തലയ്ക്ക് മുന്നിലല്ലാതെ മറ്റാര്‍ക്ക് മുന്നിലും തല കുനിക്കാത്ത ബില്ല പാണ്ടി എന്ന അജിത് ആരാധകന്റെ കഥയാണ് ചിത്രം പറയുന്നത്. ശരവണശക്തി സംവിധാനം ചെയ്യുന്ന ഈ ചിത്രവും തിയറ്ററിലെത്തുന്നതോടെ ദീപാവലി പൊടിപൊടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.