»   » ഷോക്കിങ്; ആദ്യ പ്രദര്‍ശനം കഴിഞ്ഞു, വിജയ് യുടെ ഭൈരവ ഇന്റര്‍നെറ്റില്‍!

ഷോക്കിങ്; ആദ്യ പ്രദര്‍ശനം കഴിഞ്ഞു, വിജയ് യുടെ ഭൈരവ ഇന്റര്‍നെറ്റില്‍!

Posted By:
Subscribe to Filmibeat Malayalam

തെറിയുടെ വിജയത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ വിജയ് ചിത്രമാണ് ഭൈരവ. വിജയ് യുടെ അറുപതാമത്തെ ചിത്രമായ ഭൈരവ സംവിധാനം ചെയ്തത് ഭരതനാണ്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. പൊങ്കല്‍ സ്‌പെഷ്യലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞു.

ഇതാ ഞെട്ടിക്കുന്ന വാര്‍ത്ത തന്നെ. ആദ്യ ഷോയ്ക്ക് ശേഷം ഭൈരവ ഇന്റര്‍നെറ്റില്‍. തമിഴ് സിനിമകള്‍ പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ വ്യാജന്‍ പുറത്തിറങ്ങാറുണ്ട്. എന്നാല്‍ ആദ്യ ഷോയ്ക്ക് ശേഷം ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയതാണ് സിനിമാ ലോകത്തെ ഞെട്ടിച്ചത്. 'തമിഴ് റോക്കേഴ്‌സ്' എന്ന സൈറ്റിലാണ് ചിത്രം അപ് ലോഡ് ചെയ്തിരിക്കുന്നത്.

വെറും ഭീഷണിയായിരുന്നില്ല

നേരത്തെ ഭൈരവ പുറത്തിറങ്ങുന്നതിന് മുമ്പ് തമിഴ് റോക്കേഴ്‌സ് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇവരുടെ വെല്ലുവിളി.

ഭീഷണി ഇത് ആദ്യമായല്ല

രജനികാന്തിന്റെ കബാലി, പ്രേമം തുടങ്ങിയ സിനിമകള്‍ പുറത്തിറങ്ങുന്നതിന്റെ തൊട്ട് മുമ്പ് തമിഴ് റോക്കേഴ്‌സ് ഭീഷണി മുഴക്കിയിരുന്നു. അതൊരു വെറും ഭീഷണിയായിരുന്നില്ല. റിലീസിന്റെ ആദ്യ ദിവസം തന്നെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചു.

പുലിമുരുകന് പിന്നാലെ

പുലിമുരുകന്‍ പുറത്തിറങ്ങിയ സമയത്ത് വ്യാജ കോപ്പി പ്രചരിപ്പിച്ചതിന്റെ പേരില്‍ തമിഴ് റോക്കേഴ്‌സിന്റെ കോയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ റെയ്ഡ് നടത്തുകയും രണ്ട് പേരെ പിടി കൂടുകെയും ചെയ്തിരുന്നു.

മികച്ച പ്രതികരണം

ആദ്യ ഷോയ്ക്ക് ശേഷം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ഇത് ആദ്യമായാണ് വിജയ് യുടെ നായികയായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.

നിര്‍മ്മാണം

വിജയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ഭാരതി റെഡ്ഡിയാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Tamil film Bhairava leacked on internet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam