»   » കിടിലന്‍ ട്രെയിലറുമായി തമിഴ് ചിത്രം റെമോ ..

കിടിലന്‍ ട്രെയിലറുമായി തമിഴ് ചിത്രം റെമോ ..

Posted By: Pratheeksha
Subscribe to Filmibeat Malayalam

തമിഴ് സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റെമോയുടെ കിടിലന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ശിവകാര്‍ത്തികേയനും കീര്‍ത്തി സുരേഷും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങളും റീലീസിനു മുന്‍പു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തമിഴകത്തിന്റെ യുവ തരംഗം അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് ഈണം നല്‍കിയിരിയ്ക്കുന്നത്.

സംവിധായകന്‍ വിഘ്‌നേശ് ശിവ ആദ്യമായി ഗാന രചയിതാവായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. 24 എംഎം സ്റ്റുഡിയോയുടെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. രജനിമുരുകന് ശേഷം കീര്‍ത്തി സുരേഷും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് റെമോ. ചിത്രത്തില്‍ സ്ത്രീ വേഷത്തിലാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. ഒക്ടോബര്‍ ഏഴിന് റെമോ തിയേറ്ററുകളിലെത്തും.

Read more: പ്രിയങ്കചോപ്രയും ഹോളിവുഡ് നടന്‍ ടോം ഹിഡില്‍സ്റ്റണും തമ്മില്‍ പ്രണയത്തിലോ ?

remo-music-release

റെമോയിലെ സിരിക്കാതെ എന്ന ഗാനത്തിന്റെ പ്രമോഷനല്‍ വീഡിയോ പത്തു ലക്ഷത്തിലധികം പേരാണ് കണ്ടത്. സിനിമയില്‍  ഗാനങ്ങളുടെ പ്രൊമോഷന്‍ പരിപാടിയ്ക്കു തുടക്കമിട്ട ചിത്രമാണ് റെമോ. തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു ഇതിലെ പാട്ടുകള്‍ക്കു പ്രമോഷന്‍ നല്കിയിരുന്നത്.

English summary
tamil film remo trailer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam