»   » വിവേഗം ചരിത്രമാകുമോ, കൈ പൊള്ളിക്കുമോ??? തമിഴ് സിനിമ കേരളത്തില്‍ നിന്നും നേടിയത് ഇങ്ങനെ!!!

വിവേഗം ചരിത്രമാകുമോ, കൈ പൊള്ളിക്കുമോ??? തമിഴ് സിനിമ കേരളത്തില്‍ നിന്നും നേടിയത് ഇങ്ങനെ!!!

Posted By: Karthi
Subscribe to Filmibeat Malayalam

ആരാധകര്‍ സ്‌നേഹപൂര്‍വ്വം തല എന്ന് വിളിക്കുന്ന അജിത് നായകനാകുന്ന വിവേഗം ഈ മാസം ഒടുവില്‍ തിയറ്ററിലേക്ക് എത്തുകയാണ്. ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യാനുള്ള അവകാശം പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം സ്വന്തമാക്കിയിരിക്കുന്നത്. പത്ത് കോടി രൂപയ്ക്കാണ് മുളകുപാടം ഫിലിംസ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ദിലീപിന്റെ അറസ്റ്റില്‍ സിനിമയ്ക്ക് തിരിച്ചടിയോ??? സൂപ്പര്‍ താരങ്ങളിലാതെ എത്തിയ ചങ്ക്‌സിന്റെ കളക്ഷന്‍

7.50 കോടി മുടക്കി തെരിയുടെ വിതരണാവകാശം മാക്‌സ് ലാബ് സ്വന്തമാക്കിയതായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന തുക. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളുടെ പട്ടികയില്‍ ഒരു അജിത് ചിത്രം പോലുമില്ലെന്നതാണ്. പത്താം സ്ഥാനത്തുള്ള ചിത്രം നേടിയത് 8.5 കോടിയാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

വേതാളവും ലിസ്റ്റിലില്ല

തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആരാധകരുള്ള അജിത്തിന് കേരളത്തില്‍ വിജയ്, വിക്രം, സൂര്യ, രജനികാന്ത് എന്നിവര്‍ക്ക് താഴെയാണ് സ്ഥാനം. എന്നാല്‍ മങ്കാത്ത എന്ന ചിത്രം സൃഷ്ടിച്ച തരംഗത്തിന് പിന്നാലെ താരത്തിന് ആരാധക പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ട്.

ആരാധകര്‍ വര്‍ദ്ധിക്കുന്നു

മങ്കാത്ത എന്ന മാസ് ഹിറ്റ് ചിത്രത്തിന് ശേഷം ഓരോ ചിത്രങ്ങള്‍ കഴിയുന്തോറും ആരാധകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ട്. കളക്ഷനില്‍ ആദ്യ പത്തില്‍ ഇടം നേടാത്ത് അജിത് വിവേഗത്തിലൂടെ ആ കുറവ് പരിഹരിക്കുമെന്നാണ് ആരാധ പ്രതീക്ഷ. ഫാന്‍സ് ഷോകള്‍ വരെ ക്രമീകരിച്ചിട്ടുണ്ട്.

വിക്രം ഒന്നാം സ്ഥാനത്ത്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി തമിഴ് ചിത്രം വിക്രത്തിന്റേതാണ്. ആദ്യ പത്തിലെ ഏക വിക്രം ചിത്രവും ഇത്. വിക്രം ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഐ കേരളത്തില്‍ നിന്നും നേടിയത് 19.30 കോടിയാണ്. വന്‍ പബ്ലിസിറ്റിയോടെ എത്തിയ ചിത്രമായിരുന്നു ഐ.

താരമായി ഇളയദളപതി

കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങളില്‍ അഞ്ചും ഇളയദളപതി വിജയ് നായകനായ ചിത്രങ്ങളാണ്. ആദ്യ പത്തില്‍ രണ്ടാം സ്ഥാനത്തും പത്താം സ്ഥാനത്തും വിജയ് തന്നെയാണ്. 16.30 കോടി നേടി തെരിയാണ് രണ്ടാം സ്ഥാനത്ത്.

മോഹന്‍ലാല്‍ തുണയ്ക്കാത്ത ജില്ല

വിജയ്‌ക്കൊപ്പം മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ജില്ല. നേശന്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് 8.5 കോടിയാണ്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യമുണ്ടായിട്ടും പത്താം സ്ഥാനത്താണ് ചിത്രമുള്ളത്.

ഒട്ടും പിന്നിലല്ല ദളപതി

മലയാളക്കര യുവതാരങ്ങള്‍ കീഴടക്കിയെങ്കിലും വിട്ടുകൊടുക്കാന്‍ തയാറാല്ലാതെ ദളപതി രജനികാന്തും ഒപ്പമുണ്ട്. ആദ്യ പത്തില്‍ മൂന്നാം സ്ഥാനത്തുള്ള ചിത്രമുള്‍പ്പെടെ മൂന്ന് ചിത്രങ്ങളാണ് ദളപതിക്കുള്ളത്. അതില്‍ രണ്ടും ശങ്കര്‍ ചിത്രങ്ങളാണ്. 16.08 കോടി നേടി കബാലി മൂന്നാം സ്ഥാനത്തും 13 കോടി നേടി എന്തിരന്‍ നാലാം സ്ഥാനത്തുമാണ്.

സൂര്യയെ കാത്തത് സിങ്കമല്ല

സൂര്യയുടെ വന്‍ ഹിറ്റ് ചിത്രമായി സിങ്കം 3 അല്ല സൂര്യയെ ഈ ലിസ്റ്റിലെത്തിച്ചത്. തമിഴ്‌നാട്ടില്‍ വന്‍ വിജയമായി മാറാതിരുന്ന 24 എന്ന ചിത്രമാണ് കേരളത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ സൂര്യ ചിത്രം. ഈ ഒരു ചിത്രമാണ് സൂര്യയുടേതായി ആദ്യ പത്തിലുള്ളത്.

ആ ലിസ്റ്റ് ഇങ്ങനെ

കേരളത്തില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ പത്ത് തമിഴ് ചിത്രങ്ങളുടെ ലിസ്റ്റ്. ഐ 19.30 കോടി, തെരി 16.30 കോടി, കബാലി 16.08 കോടി, എന്തിരന് 13 കോടി, തുപ്പാക്കി 10.70 കോടി, കത്തി 10.40 കോടി, ഭൈരവ 10.35 കോടി, 24 10.32 കോടി, ശിവാജി 9.30 കോടി, ജില്ല 8.5 കോടി.

English summary
Top Ten Kerala box office collected Tamil movies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam