»   » പേടിപ്പിക്കാന്‍ 'റം' വരുന്നു: 2017ലെ മിയയുടെ ആദ്യ തമിഴ് ചിത്രം!!!

പേടിപ്പിക്കാന്‍ 'റം' വരുന്നു: 2017ലെ മിയയുടെ ആദ്യ തമിഴ് ചിത്രം!!!

Posted By:
Subscribe to Filmibeat Malayalam
തമിഴ് സിനിമയില്‍ ഇത് ഹോറര്‍ ചിത്രങ്ങളുടെ കാലമാണ്. അടുത്തകാലത്തായി തമിഴില്‍ ധാരാളം ഹൊറര്‍ ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. ഇവയെല്ലാം സാമ്പത്തീക ലാഭം നേടുന്നവയുമാണ്. പിസ എന്ന ഹിറ്റ് ഹൊറര്‍ ചിത്രത്തിന് പിന്നാലെയാണ് വരിവരിയായി ഹൊറര്‍ ചിത്രങ്ങള്‍ എത്തിത്തുടങ്ങിയത്. നിരവധി ഹൊറര്‍ ചിത്രങ്ങള്‍ അണിയറിലും ഒരുങ്ങുന്നുണ്ട്.

മലയാളി താരം മിയയുടെ 2017ലെ ആദ്യ തമിഴ് ചിത്രമാണ് റം. വെള്ളിയാഴ്ച ചെന്നൈയിലെ തിയറ്ററുകളില്‍ ചിത്രമെത്തി. മലയാളി താരം നരേനും ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തലെത്തുന്നുണ്ട്. സായി ഭരതാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ട് വര്‍ഷം നീണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ചിത്രം റിലീസിനെത്തുന്നത്.

റം എന്നത് മദ്യമല്ല. വിധി എന്ന് അര്‍ത്ഥം വരുന്ന പ്രാചീന തമിഴ് വാക്കാണ് റം. ചിത്രത്തിന്റെ പേരും ഇതേ അര്‍ത്ഥത്തിലാണ്. 2016ന്റെ തുടക്കത്തില്‍ ചിത്രകരണം ആരംഭിച്ച ചിത്രമാണ് റം.

ചിത്രത്തിലെ പെയിയോ ഫോബിലിയ എന്ന് ആരംഭിക്കുന്ന പാട്ട് കൊടും കാട്ടിലാണ് ചിത്രീകരിച്ചത്. 15 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമായിരുന്നു അത്. പടപ്പായിയില്‍ ക്യാമ്പ് സൈറ്റ് സെറ്റിട്ടായിരുന്നു ചിത്രീകരണം. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മിയയുടെ 2017ലെ ആദ്യ തമിഴ് ചിത്രമാണ് റം. 2014ല്‍ പുറത്തിറങ്ങിയ അമര കാവ്യം ആയിരുന്നു മിയയുടെ ആദ്യ തമിഴ് ചിത്രം പിന്നീട് നിരവധി തമിഴ് ചിത്രങ്ങളിലും മിയ അഭിനയിച്ചു. ഒരു നാള്‍കൂത്താണ് ഒടുവില്‍ പുറത്തറങ്ങിയ തമിഴ് ചിത്രം

2010ല്‍ പുറത്തിറങ്ങിയ ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയായിരുന്നു മിയയുടെ സിനിമാ പ്രവേശം. എന്നാല്‍ നവാഗതകര്‍ക്ക് സ്വാഗതം എന്ന ക്യാമ്പസ് ചിത്രത്തിലാണ് മിയ ആദ്യമായി ലീഡ് റോളിലെത്തുന്നത്. ചേട്ടായിസിലെ മെറിന്‍ മിയയ്ക്ക് ബ്രെയ്ക്കായി.

റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ പോസ്റ്റര്‍ മിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍ കാണാം...

English summary
Tamil horror movie Rum on theaters. Malayali artist Miya in lead role. Narain also a part of it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam