»   » മലയാളത്തില്‍ അഭിനയിക്കാന്‍ വൈകിയതിനെക്കുറിച്ച് ത്രിഷ പറയുന്നത് ഇതാണ്

മലയാളത്തില്‍ അഭിനയിക്കാന്‍ വൈകിയതിനെക്കുറിച്ച് ത്രിഷ പറയുന്നത് ഇതാണ്

Posted By: Nihara
Subscribe to Filmibeat Malayalam

തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിക്കുമ്പോഴും ഏവരും ഉറ്റുനോക്കിയ കാര്യമായിരുന്നു ത്രിഷയുടെ മലയാള സിനിമാ പ്രവേശം. മുന്‍പ് ഉണ്ണി മുകുന്ദന്റെയും മോഹന്‍ലാലിന്റെയും നായികയാവുമെന്നൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചുവെങ്കിലും അതൊന്നും പ്രാവര്‍ത്തികമായില്ല.

ശ്യാമ പ്രസാദ്- നിവിന്‍ പോളി ചിത്രത്തിലാണ് ത്രിഷ കൃഷ്ണന്‍ അഭിനയിക്കുന്നത്. മലയാളത്തില്‍ അഭിനയിക്കാന്‍ വൈകിയതിനെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും ത്രിഷയ്‌ക്കെന്താണ് പറയാനുള്ളതെന്ന് അറിയേണ്ടേ.

ശ്യാമപ്രസാദിന്റെ ഹേയ് ജൂഡിലേക്ക് ത്രിഷയെ ആകര്‍ഷിച്ച ഘടകങ്ങളെക്കുറിച്ച് അറിയേണ്ടേ..

ഡേറ്റ് പ്രശ്‌നം

അഭിനയ സാധ്യതയുള്ള കഥാപാത്രവും തിരക്കഥയുമായി മുന്‍പും സംവിധായകര്‍ തന്നെ സമീപിച്ചിരുന്നു. പക്ഷേ അവര്‍ക്ക് വേണ്ടി നീക്കി വെയ്ക്കാന്‍ സമയം ഉണ്ടായിരുന്നില്ല. വേറെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പലപ്പോഴും ഓഫറുമായി സംവിധായകര്‍ തന്നെ സമീപിച്ചതെന്നാണ് തൃഷ പറയുന്നത്.

മികച്ച തിരക്കഥ


ശ്യാമപ്രസാദിന്റെ സിനിമയായ ഹേയ് ജൂഡ് സ്വീകരിക്കാന്‍ കാരണം ചിത്രത്തിന്റെ തിരക്കഥയാണെന്നാണ് താരം പറയുന്നത്. ഹേയ് ജൂഡിന്റെ തിരക്കഥ തന്നെ അത്ര മേല്‍ സ്വാധീനിച്ചുവെന്നും തൃഷ വ്യക്തമാക്കുന്നു. നായികമാര്‍ക്ക് അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന കഥാപാത്രമാണ് ഈ സിനിമയിലേതെന്നും ത്രിഷ പറഞ്ഞു.

ഏറെ പ്രതീക്ഷ നല്‍കുന്ന പ്രൊജക്ട്

മലയാളത്തില്‍ നല്ലൊരു തുടക്കത്തിനായി കാത്തിരുന്ന തനിക്ക് ലഭിച്ച ഈ പ്രൊജക്ടിനെക്കുറിച്ച് ഏറെ പ്രതീക്ഷ കൂടിയുണ്ടെന്നും ത്രിഷ പറഞ്ഞു.

നല്ലൊരു ടീം

അഭിനേത്രിയെന്ന നിലയില്‍ മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന വിശ്വസിക്കുന്ന ആളാണ് താന്‍. മലയാളത്തില്‍ നല്ലൊരു തിരക്കഥയും മികച്ച ടീമും ലഭിച്ചു. മറ്റ് പ്രൊജക്റ്റുകളില്‍ അല്ലാത്തതുകൊണ്ട് ഡേറ്റ് തടസ്സവുമുണ്ടായില്ല. അപ്പോഴാണ് താന്‍ ഈ പ്രൊജക്റ്റ് സ്വീകരിച്ചതെന്നും ത്രിഷ പറഞ്ഞു.

English summary
Bollywood actress Trisha is ready to act in malayalam. She will be act with Nivin Pauli's heroine in Syama Prasad's new film named as Hey Jude.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam