»   » പുതുവര്‍ഷ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി ചിമ്പു

പുതുവര്‍ഷ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി ചിമ്പു

By: Nihara
Subscribe to Filmibeat Malayalam

ഏറെ ആരാധകരുള്ള യുവതാരമാണ് ചിമ്പു. വിവാദങ്ങളും പ്രശ്‌നങ്ങളുമെല്ലാം വിടരാതെ പിന്തുടരുമ്പോഴും വന്‍ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാട്ടും ഡാന്‍സും റൊമാന്‍സുമെല്ലാം ചേര്‍ന്നതാണ് ചിമ്പുവിന്റെ സിനിമകള്‍.

വിണ്ണൈ താണ്ടിവരവായ എന്ന ഒരൊറ്റ സിനിമയിലൂടെയാണ് കേരളക്കര മൊത്തം ചിമ്പുവിനെ ഏറ്റെടുത്തത്. പുതുവര്‍ഷത്തിന് മുന്നോടിയായി ആരാധകര്‍ക്ക് സമ്മാനം കരുതിവെച്ചിട്ടുണ്ട് താരം. കാര്യം മറ്റൊന്നുമല്ല അടുത്ത വര്‍ഷം റിലീസ് ചെയ്യാന്‍ പോകുന്ന സിനിമയിലെ ഗാനം ജനുവരി ഒന്നിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ചിമ്പു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

പുതുവര്‍ഷ സമ്മാനമായി ഓഡിയോ റിലീസ്

2016 ലെ പുതുവര്‍ഷത്തിലും ചിമ്പു ആരാധകര്‍ക്കായി പുതിയ സിനിമയിലെ ഗാനമാണ് സമ്മാനമായി നല്‍കിയത്. അച്ചം യെന്‍പത് മദമയെടാ എന്ന ചിത്രത്തിലെ തള്ളിപോകാതെ എന്ന ഗാനം റിലീസ് ചെയ്തത് കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനായിരുന്നു.

പുതുവര്‍ഷത്തെ വരവേല്‍ക്കാം പുതിയ ഗാനത്തിലൂടെ

അന്‍പനവന്‍ അസാരതവന്‍ അടങ്ങാത്തവന്‍ എന്ന ചിത്രത്തിലെ ഗാനമാണ് ഇത്തവണ പുതുവര്‍ഷ ദിനത്തില്‍ റിലീസ് ചെയ്യുന്നത്.

സംഗീത സംവിധാനത്തിലും കൈവെയ്ക്കുന്നു

പുതുവര്‍ഷത്തില്‍ സക്കുപോഡു പോഡു രാജ എന്ന ചിത്രത്തിന് വേണ്ടി ചിമ്പു സംഗീതമൊരുക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന കോമഡി താരം സന്താനമാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്.

പരീക്ഷണം പുതിയ മേഖലയില്‍

2004 ല്‍ ചിമ്പുവിന്റെ മന്‍മഥനിലൂടെയാണ് സന്താനം സിനിമയിലെത്തിയത്. സന്താനം നായകനാകുന്ന ചിത്രമായതുകൊണ്ടാണ് താന്‍ പുതിയ മേഖലയില്‍ കൈവെയ്ക്കാനൊരുങ്ങുന്നതെന്ന് ചിമ്പുവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

English summary
Tamil actor simbu is making new year surprise to his followers.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam