»   » ലൈവ് സ്ട്രീമിങ്ങില്‍ നിന്നും പിന്നോട്ടില്ലെന്ന് തമിഴ് റോക്കേഴ്‌സ്, പിന്തുണ അഭ്യര്‍ത്ഥിച്ച് സൂര്യയും

ലൈവ് സ്ട്രീമിങ്ങില്‍ നിന്നും പിന്നോട്ടില്ലെന്ന് തമിഴ് റോക്കേഴ്‌സ്, പിന്തുണ അഭ്യര്‍ത്ഥിച്ച് സൂര്യയും

Posted By: Nihara
Subscribe to Filmibeat Malayalam

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൂര്യ ചിത്രം എസ്ത്രീ തിയേറ്ററുകളിലെത്തി. വിവിധ കാരണങ്ങള്‍ കൊണ്ട് റിലീസ് ഡേറ്റ് മാറ്റിവെച്ച ചിത്രം ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തി. ആര്‍പ്പുവിളികളും അട്ടഹാസവുമായി വന്‍വരവേല്‍പ്പാണ് ദുരൈസിങ്കത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രമായ സിങ്കം സിനിമയുടെ മൂന്നാം ഭാഗമാണ് വ്യാഴാഴ്ച പുറത്തിറങ്ങിയ എസ്ത്രീ.

ചിത്രത്തിന്റെ റിലീസിങ്ങിന് മുന്നോടിയായി ഓണ്‍ലൈന്‍ വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സ് ലൈവ് സ്ട്രീമിങ്ങ് നടത്തുമെന്ന് വെല്ലുവിളിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പരാതിനല്‍കി കുറ്റവാളികളെ കണ്ടെത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവും അറിയിച്ചിരുന്നു. ചിത്രത്തിന്റെ ലൈവ് സ്ട്രീമിങ്ങ് ജെയിലില്‍ നടത്തേണ്ടി വരുമെന്ന് നിര്‍മ്മാതാവ് റോക്കേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഭീഷണിയില്‍ നിന്നും പിന്നോട്ടില്ലെന്ന് തമിഴ് റോക്കേഴ്‌സ്

മുന്‍പ് പറഞ്ഞതു പോലെ സിങ്കം 3യുടെ ലൈവ് സ്ട്രീമിങ്ങ് തങ്ങള്‍ നടത്തുമെന്നാണ് തമിഴ് റോക്കേഴ്‌സ് അറിയിച്ചിട്ടുള്ളത്. ട്വിറ്റര്‍ പേജിലാണ് ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്തിട്ടുള്ളത്. കണ്ടിപ്പാ വരും മിനിറ്റുകള്‍ക്കുള്ളില്‍ സിങ്കം 3 ഫേസ്ബുക്ക് പോസ്റ്റിലെത്തുമെന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

തിയേറ്റര്‍ പിന്തുണ ആവശ്യപ്പെട്ട് സൂര്യ

വളരെയധികം പ്രധാനപ്പെട്ട ദിവസമാണ്. ഒരുപാട് സ്‌നേഹം പിന്ദുണ, ആഘോഷം ഇതെല്ലാം ഞാന്‍ കണ്ടു. ഇതിനെല്ലാം എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. സിങ്കം 3 എല്ലാവരെയും തൃപ്തരാക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ചിത്രത്തെ തിയേറ്ററുകളില്‍ പിന്ദുണയ്ക്കണമെന്നും ഫേസ്ബുക്ക് ലൈവിലൂടെ സൂര്യ പറഞ്ഞു.

പഞ്ച് ഡയലോടുമായി ദുരൈസിങ്കം

ഇന്റര്‍നാഷണല്‍ ലെവലിലുള്ള ഉദ്യോഗസ്ഥനായാണ് ഇത്തവണ ദുരൈസിങ്കം എത്തിയിട്ടുള്ളത്. അതു കൊണ്ടു തന്നെ അന്വേഷണ പരിധിയും ചുമതലയും കൂടിയിട്ടുമുണ്ട്. സിങ്കം 2 നേക്കാള്‍ നന്നായെന്നാണ് ആദ്യ പ്രദര്‍ശനത്തിനു ശേഷം ആരാധകര്‍ അറിയിച്ചിട്ടുള്ളത്.

നായിക അനുഷ്‌ക തന്നെ

കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും നായികയായ അനുഷ്‌ക ഷെട്ടി തന്നെയാണ് മൂന്നാം ഭാഗത്തിലും നായിക. ശ്രുതി ഹസനും ചിത്രത്തിലുണ്ട്. ഇത്തവണ രാജ്യാന്ത തലത്തിലുള്ള കുറ്റവാളികളുമായാണ് ദുരൈസിങ്കം ഏറ്റുമുട്ടുന്നത്.

English summary
Singam 3 release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam