»   » തൂങ്കാവനത്തിലൂടെ കമല്‍ഹാസനും പ്രകാശ്‌രാജും ആരാധകരെ ഞെട്ടിക്കുന്നു,കിടിലന്‍ ട്രെയിലര്‍

തൂങ്കാവനത്തിലൂടെ കമല്‍ഹാസനും പ്രകാശ്‌രാജും ആരാധകരെ ഞെട്ടിക്കുന്നു,കിടിലന്‍ ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

ഉലകനായകന്‍ വീണ്ടും കാക്കി കുപ്പായമണിയുന്ന തൂങ്കാവനം പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ്. തൂങ്കാവനത്തിന്റെ കിടിലന്‍ ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. കമല്‍ഹാസനും പ്രകാശ് രാജും തൂങ്കാവനത്തിലൂടെ കസറും എന്നു ഏകദ്ദേശം ഉറപ്പായി.

വേട്ടയാട് വിളയാട് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷമാണ് കമല്‍ഹാസന്‍ പോലീസ് വേഷം അണിയുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. തൃഷയും, ആശാ ശരത്തും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ആക്ഷന്‍ ത്രില്ലറായ തൂങ്കാവനം രാജേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

kamalhassan

സൂപ്പര്‍ ഹിറ്റ് ഫ്രഞ്ച് ത്രില്ലറായ സ്ലീപ്‌ലെസ് നൈറ്റിന്റെ റീമേക്കാണ് തൂങ്കാവനം. മയക്കുമരുന്നു മാഫിയയില്‍ അകപ്പെട്ടു പോകുന്ന സ്വന്തം മകനെ രക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. തമിഴില്‍ മാത്രമല്ല, തെലുങ്കിലും ചിത്രം ഒരുക്കുന്നുണ്ട്.

English summary
kamal hassan new movie thoongavanam trailer released
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam