»   » തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

By Meera Balan
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ജോണ്‍ എബ്രഹാമിന്റെ മദ്രാസ് കഫേയുടെ തമിഴ് പതിപ്പിന് ഇത് വരേയും പ്രദര്‍ശനാനുമാതി ലഭിച്ചില്ല. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ലെന്ന് ആഗസ്റ്റ് 21 ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. എല്‍ടിടിഇ പ്രവര്‍ത്തകരെ തീവ്രവാദികളും മോശക്കാരുമായി ചിത്രീകരിയ്ക്കുന്നു എന്നാരോപിച്ചാണ് തമിഴ് നാട്ടില്‍ ചിത്രത്തിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. ഇതിനിടയില്‍ ആഗസ്റ്റ് 23 വെള്ളിയാഴ്ച മദ്രാസ് കഫേയുടെ ഹിന്ദി പതിപ്പ് റിലീസാകും.

  എന്നാല്‍ മദ്രാസ് കഫേയുടെ വിജയകരമായ പ്രദര്‍ശനത്തിന് തമിഴ് നാട്ടിലെ എല്ലാ ജനങ്ങളും സഹകരിയ്ക്കണമെന്ന് ചിത്രത്തിലെ നായകന്‍ ജോണ്‍ എബ്രഹാം പറഞ്ഞു. മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ട്ര കഴകം (എംഡിഎംകെ) നേതാവ് വൈക്കോയും നാം തമിഴര്‍ പ്രവര്‍ത്തകരും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ തമിഴ് വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ മദ്രാസ് കഫേയില്‍ ഒളിഞ്ഞിരിയ്ക്കുന്ന നിഗൂഡതകള്‍ എന്തെല്ലാമെന്നറിയാം

  തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

  ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിയ്ക്കുന്നത് ജോണ്‍ എബ്രാഹാമാണ്.

  തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

  ജോണ്‍ എബ്രഹാം ആണ് മദ്രാസ് കഫേയിലെ നായകന്‍. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ കലാകാരന്‍മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നും സിനിമ നിരോധിയ്ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും ജോണ്‍.

  തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

  1980 കളിലെ ഇന്ത്യ ശ്രീലങ്ക ബന്ധം, രാജീവ് ഗാന്ധിയുടെ വധം എന്നിവ ചിത്രത്തില്‍ പ്രമേയമാക്കുന്നുണ്ട്.

  തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

  തമിഴ്‌നാട്ടില്‍ മദ്രാസ് കഫേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് എംഡിഎംകെ നേതാവ് വൈക്കോ തമിഴ് നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

  തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

  നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമനും സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.തമിഴ് വിരുദ്ധ നിലപാട് വച്ച് പുലര്‍ത്തുന്ന സിനിമയാണ് മദ്രാസ് കഫേയെന്ന് അദ്ദേഹം പറഞ്ഞു. പല നേതാക്കളും ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്

  തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

  ചിത്രത്തില്‍ തമിഴ് വിരുദ്ധ നിലപാടുകള്‍ ഒന്നും തന്നെയില്ലെന്ന് അഭിനേതാവും ചിത്രത്തിന്റെ നിര്‍മ്മാതാവും കൂടിയായ ജോണ്‍ എബ്രഹാം ചെന്നൈയില്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് വേണ്ടി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം.

  തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

  ജോണ്‍ എബ്രഹാം, നര്‍ഗീസ് ഫക്രി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍

  തമിഴനെ വേദനിപ്പിയ്ക്കുമോ മദ്രാസ് കഫേ?

  ശ്രീലങ്കയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പല പ്രധാനപ്പെട്ട ഭാഗങ്ങളും ചിത്രീകരിച്ചത്. മലേഷ്യ, തായ്‌ലന്റ്, ലണ്ടന്‍ എന്നിവിടങ്ങളിലും ചിത്രത്തിന്റെ ചിത്രീകരണം നടന്നു

  English summary
  The Tamil version of John Abraham-starrer Madras Cafe is yet to get a clearance for release from the Central Board of Film Certification, the Madurai bench of the Madras High Court was told on Wednesday (Aug 21). The Hindi version of the movie releases on Friday August 23.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more