»   » ഇളയ ദളപതിയുടെ മാസ് എന്റര്‍ടെയിനര്‍ ഭൈരവയുടെ ട്രയിലര്‍ കാണാം

ഇളയ ദളപതിയുടെ മാസ് എന്റര്‍ടെയിനര്‍ ഭൈരവയുടെ ട്രയിലര്‍ കാണാം

By: Nihara
Subscribe to Filmibeat Malayalam

ഇളയ ദളപതി വിജയ് യുടെ പുതിയ ചിത്രമായ ഭൈരവയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഫേസ് ബുക്ക് പേജിലൂടെ വിജയ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

അഴകിയ തമിഴ് മകന് ശേഷം ഭരതനും വിജയ് യും ഒരുമിക്കുന്നത് ഭൈരവയിലൂടെയാണ്. വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജുപതി ബാബു, ഡാനിയേല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, അപര്‍ണ്ണ വിനോദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അറ്റ്‌ലീയുടെ തെറിക്ക് ശേഷം വിജയ് നായകനായെത്തുന്ന ചിത്രം കൂടിയാണിത്.

ഭൈരവനുമായി ഇളയദളപതി

ഭരതന്‍ സംവിധാനം ചെയ്യുന്ന ഭൈരവന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു.

കാത്തിരിപ്പോടെ ആരാധകര്‍

തമിഴ് നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരളത്തില്‍ വരെ വിജയ് ആരാധകര്‍ കാത്തിരിക്കുകയാണ് ഭൈരവനെ കാണാനായി. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത്. ഇതാദ്യമായാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

കിടു ലുക്കുമായി ഇളയ ദളപതി

നടപ്പിലും ഭാവത്തിലും ഓരോ സിനിമയിലും വ്യത്യസ്തത പുലര്‍ത്തുന്ന വിജയ് ഭൈരവനില്‍ കിടിലന്‍ ലുക്കിലാണ്.

ഭൈരവയുടെ റിലീസ്

പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഭൈരവനു ശേഷം തെരി യുടെ രണ്ടാം ഭാഗത്തിലാണ് വിജയ് അഭിനയിക്കുക.

ഭൈരവയുടെ ട്രെയിലര്‍ കാണാം

English summary
Watch Bhairava trailer.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam