»   » ഇതാണ് എ പടം, സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടാക്കിയ സംഭാഷണം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍

ഇതാണ് എ പടം, സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടാക്കിയ സംഭാഷണം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ആവശ്യത്തിനും അനാവശ്യത്തിനും കത്രിക വയ്ക്കുകയും എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്ന സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയ്‌ക്കെതിരെ ഇതിനോടകം പല സംവിധായകരും താരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. പക്ഷെ ഇപ്പോഴും സെന്‍സര്‍ബോര്‍ഡ് 1952 ലെ നിയമങ്ങള്‍ മാറ്റുകയോ നിലപാട് മാറ്റുകയോ ചെയ്തിട്ടില്ല.

കാലം മാറി കോയാ... ബീപ്പ് സൗഡും ബ്ലര്‍ ആക്കി കാണിക്കലും ഇപ്പോഴും വച്ചോണ്ടിരിക്കണോ?

ഈ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് കിടിലന്‍ മറുപടി നല്‍കി തരമണി എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസര്‍. സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടിലിട്ട ഭാഗം തന്നെ കേള്‍പ്പിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്.

തരമണി എന്ന ചിത്രം

ദേശീയ പുരസ്‌കാര ജേതാവായ റാം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തരമണി. ആന്‍ഡ്രിയ ജെര്‍മിയ, വാസന്ത് രവി, അഞ്ജലി, അഴകന്‍ പെരുമാള്‍ എന്നിവരാണ് ചിത്രത്തിനെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

മൂന്നാമത്തെ ടീസര്‍

ഒരുമിനിട്ട് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ മൂന്നാമത്തെ ടീസറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്. തനിയെ പോകുന്ന പെണ്‍കുട്ടിയോട് ആഭാസം പറയുന്ന പുരുഷന്മാരോട് പെണ്‍കുട്ടി പ്രതികരിക്കുന്നതാണ് ടീസറില്‍ കാണിക്കുന്നത്.

സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടാക്കിയത്

ആഭാസം പറയുന്നതോ മറ്റ് സംഭാഷണങ്ങളോ ഒന്നും തന്നെ ടീസറില്‍ കേള്‍പ്പിയ്ക്കുന്നില്ല. എന്നാല്‍ പെണ്‍കുട്ടി പ്രതികരിക്കുമ്പോള്‍ ഉപയോഗിക്കുന്ന, സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടാക്കിയ സംഭാഷണം മാത്രമാണ് ടീസറില്‍ കേള്‍പ്പിക്കുന്നത്.

എ പടം

അസഭ്യമായ സംഭാഷണം ഉപയോഗിക്കുന്നു എന്നും, സ്ത്രീകള്‍ മദ്യപിയ്ക്കുന്ന രംഗങ്ങള്‍ കാണിക്കുന്നും എന്നും ചൂണ്ടിക്കാട്ടി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിയ്ക്കുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ടീസര്‍.

പോസ്റ്ററിലെ പ്രതിഷേധം

ചിത്രത്തിന്റെ പോസ്റ്ററിലും അണിയറപ്രവര്‍ത്തകര്‍ പ്രതിഷേധം വ്യക്തമാക്കിയിരുന്നു. മദ്യപിയ്ക്കുന്ന നായികയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണം എന്നതിനാല്‍, മദ്യപിയ്ക്കുന്ന നായികയുടെ ചിത്രം വച്ചുകൊണ്ടാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

വേറിട്ട പ്രമോഷന്‍

സെന്‍സര്‍ ബോര്‍ഡിന് എതിരെ ശക്തമായി പ്രതികരിച്ചതോടെ ചിത്രത്തിന് വേറിട്ടൊരു പ്രമോഷന്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. പോസ്റ്ററും ടീസറുമൊക്കെ സിനിമാ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. ആഗസ്റ്റ് 11 ന് ചിത്രം റിലീസ് ചെയ്യും.

ഇതാണ് ടീസര്‍

ഇതാണ് ചര്‍ച്ചയാകുന്ന പുതിയ ടീസര്‍. പെണ്ണിന്റെ പ്രതിഷേധവും ശബ്ദവുമാണ് ടീസറിന്റെ മറ്റൊരു ആകര്‍ഷണം. സെന്‍സര്‍ ബോര്‍ഡ് മ്യൂട്ടിലിട്ട സംഭാഷണമാണ് കേള്‍പ്പിക്കുന്നത് എന്ന് തുടക്കത്തിലേ പറയുന്നുണ്ട്. കണ്ട് നോക്കൂ..

English summary
Taramani's 3rd teaser is out and it is kickass! Watch it here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam