»   » ബഹിരാകാശത്ത് നിന്ന് താഴെക്ക് വീണാല്‍ എന്ത് സംഭവിക്കും? നിഗുഢതകളുമായി 'ടിക് ടിക് ടികി'ന്റെ ടീസര്‍!!!

ബഹിരാകാശത്ത് നിന്ന് താഴെക്ക് വീണാല്‍ എന്ത് സംഭവിക്കും? നിഗുഢതകളുമായി 'ടിക് ടിക് ടികി'ന്റെ ടീസര്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

തമിഴില്‍ നിന്നും ജയം രവിയെ നായകനാക്കി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് ടിക് ടിക് ടിക്. സിനിമ ഒരുപാട് പ്രത്യേകതകളുമായിട്ടാണ് വരുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ബഹിരാകാശ ചിത്രം എന്ന പദവി നേടിയിരിക്കുകയാണ് ടിക് ടിക് ടിക്. തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് ശക്തമായ മറ്റൊരു ഉയിര്‍ത്തെഴുന്നേല്‍പ്പ് ചിത്രത്തിലൂടെയുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.

ദുല്‍ഖറിനെ പാടി തോല്‍പ്പിക്കാന്‍ ആരുണ്ട് ഇവിടെ? ദുല്‍ഖര്‍ പാടിയ പറവ എന്ന സിനിമയിലെ പാട്ട് വൈറല്‍!!

അതിനിടെ ചിത്രത്തിലെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിക്കുകയാണ്. ബഹിരാകാശ യാത്രയും അവിടെ ഉണ്ടാവുന്ന അപകടവും ആക്ഷനും നിറയെ സസ്‌പെന്‍സും നിറച്ചു കൊണ്ടാണ് പുതിയ ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശക്തി സൗന്ദര്‍ രാജന്‍ ആണ്.

teaser-tik-tik-tik

ജയം രവിയ്‌ക്കൊപ്പം ചിത്രത്തില്‍ ആരോണ്‍ അസിസ്, നിവേദ പേതുരാജ് എന്നിവരും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമ ഈ വര്‍ഷം അവസാനത്തോട് കൂടി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. അതിനിടെ ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.

താരപുത്രന്‍ പ്രണവിന്റെ 'ആദി'യുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നത് എവിടെ നിന്നാണെന്ന് അറിയാമോ?

പുറത്ത് വന്ന പോസ്റ്ററില്‍ ജയം രവി ബഹിരാകാശത്ത് നിന്നും അപകടത്തില്‍ പെട്ട് ഒരു കയറില്‍ തൂങ്ങി കിടക്കുന്നതായിട്ടാണ് കാണിച്ചിരുന്നത്. അത് ശരി വെക്കുന്ന തരത്തില്‍ ബഹിരാകാശത്ത് നിന്ന് താഴെക്ക് വീഴുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ ടീസറിലും ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വനമകന്‍, മിരുതാന്‍, സംഘമിത്ര എന്നിങ്ങനെ തമിഴില്‍ നിര്‍മ്മിക്കുന്ന പല ബ്രഹ്മാന്‍ഡ സിനിമകളിലും നായകനായി അഭിനയിക്കുന്നത് ജയം രവിയാണ്.

English summary
Teaser of Tik Tik Tik, India’s first space film, is out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam