»   » സൂര്യയോട് എന്തിനാ ഇത്രയ്ക്ക് വിരോധം.. പുതിയ ചിത്രത്തെയും വെറുതെ വിട്ടില്ല.. കൊന്നു കൊലവിളിക്കുന്നു

സൂര്യയോട് എന്തിനാ ഇത്രയ്ക്ക് വിരോധം.. പുതിയ ചിത്രത്തെയും വെറുതെ വിട്ടില്ല.. കൊന്നു കൊലവിളിക്കുന്നു

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം സൂര്യയ്ക്ക് കേരളത്തിലും നിറയെ ആരാധകരുണ്ട്. സൂര്യയുടെ ചിത്രങ്ങള്‍ക്കെല്ലാം കേരളത്തിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പുതിയ സിനിമയായ താനെ സേര്‍ത കൂട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം താരപുത്രിയായ കീര്‍ത്തി സുരേഷാണ് നായികയാവുന്നത്.

ദിലീപ് അകത്ത് ..മോഹന്‍ലാലും മമ്മൂട്ടിക്കുമൊപ്പം ഏറ്റുമുട്ടുന്നത് യുവതാരങ്ങള്‍.. ഓണം ആര് നേടും ??

തിയേറ്ററുകളിലും ഓണമെത്തി.. തുടക്കമിട്ട് മോഹന്‍ലാല്‍, വെളിപാടിന്റെ പുസ്തകം തിയേറ്ററുകളിലേക്ക്

സിങ്കം 3യ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സൂര്യ ചിത്രം കൂടിയാണിത്. പുതിയ ചിത്രത്തിനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നുവെന്ന വാര്‍ത്ത സംവിധായകന്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. സൂര്യയുടെ മുന്‍ചിത്രമായ സിങ്കം 3യ്ക്ക് നേരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു.

വിവാഹ ശേഷമുള്ള തിരിച്ചുവരവില്‍ നസ്രിയയുടെ നായകനായി ദുല്‍ഖര്‍ സല്‍മാന്‍ ??

സൂര്യയുടെ പുതിയ ചിത്രത്തിനും വെല്ലുവിളി

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ താനേ സേര്‍ത കൂട്ടത്തിനെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ നായകനാകുന്ന ചിത്രത്തിനെതിരെ ആക്രണം നടക്കുന്നുണ്ടെന്ന വാര്‍ത്ത സംവിധായകന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്‍റര്‍നെറ്റിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നു

ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരൊക്കെയോ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്നുവെന്ന കാര്യത്തെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. കീര്‍ത്തി സുരേഷും സൂര്യയുമാണ് ചിത്രത്തിലെ നായികാനായകന്‍മാര്‍.

ചിത്രീകരണം തുടരുകയാണ്

ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചു വരുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത്. ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ ആകെ ആശങ്കയിലാണ്.

സൈബര്‍ ആക്രമണകാരികള്‍ വിടാതെ പിന്തുടരുന്നു

സൂര്യ നായകനായെത്തിയ മുന്‍ചിത്രം സിങ്കം 3 യുടെ റിലീസ് സമയത്തും ഇത്തരത്തിലുള്ള പ്രശ്‌നമുണ്ടായിരുന്നു. റിലീസിങ്ങ് ദിനത്തില്‍ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു.

നിയമ നടപടികളിലേക്ക് നീങ്ങും

ചിത്രത്തിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്നതതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സൈബര്‍ ആക്രമണത്തിനെതിരെ നിയമപരമായി നീങ്ങാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്‍രെ അണിയറ പ്രവര്‍ത്തകര്‍.

കീര്‍ത്തി സുരേഷും സൂര്യയും ആദ്യമായി ഒന്നുക്കുന്നു

മലയാളത്തിന്റെ സ്വന്തം താരപുത്രിയായ കീര്‍ത്തി സുരേഷിന മികച്ച സ്വീകാര്യതയാണ് തമിഴില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വിജയ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ക്ക് പിന്നാലെ സൂര്യയുടെ നായികയാവാനുള്ള അവസരമാണ് ഈ ചിത്രത്തിലൂടെ താരത്തെ തേടിയെത്തിയത്. നവംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

English summary
Surya's new film got cyber attack.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam