ആകാംക്ഷയ്ക്ക് വിരാമമിട്ട് തല! സര്‍പ്രൈസ് ടീസര്‍ ഉടനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍! കാണൂ!

Recommended Video

പേട്ടയോ വിശ്വാസമോ ആദ്യം എത്തുക? | #Petta | #Viswasam | filmibeat Malayalam

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തല അജിത്ത്. അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പൊങ്കലിനെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പിലാണ് താരം. ഇത്തവണത്തെ പൊങ്കലിന് ബിഗ് റിലീസുകളിലൊന്നായി വിശ്വാസം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെയായി പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് മറ്റ് കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.

സിനിമയുടെ ആദ്യത്തെ ടീസര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും അടുത്ത് തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. രമേഷ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. സിനിമയുടെ ഡബ്ബിംഗ് അജിത്ത് പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശിവയും അജിത്തും ഒരുമിച്ചെത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നാലാമതും ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ പ്രതീക്ഷ തെറ്റില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.

Ajith

മാസ്സ് എന്റര്‍ടൈനര്‍ ചിത്രവുമായാണ് ഇത്തവണ എത്തുന്നതെന്ന് അജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നര്‍ത്തകന് ജീവന്‍ നഷ്ടമായപ്പോള്‍ കുടുംബത്തിന് താങ്ങേകാനായി താരം നേരിട്ടെത്തിയിരുന്നു. തന്നെക്കാണാനായി മണിക്കൂറുകളോളം വാഹനമോടിച്ചെത്തിയവരേയും അദ്ദേഹം ശാസിച്ചിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും അദ്ദേഹം സ്‌നേഹത്തോടെ ശാസിച്ചിരുന്നു. മികച്ച പിന്തുണയും സ്വീകാര്യതയുമാണ് താരത്തിന് ലഭിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X