»   » വിവേകം സമ്മാനിച്ച വേദനയില്‍ നിന്നും മുക്തനാവാതെ അജിത്, മൂന്നുമാസം വിശ്രമം!

വിവേകം സമ്മാനിച്ച വേദനയില്‍ നിന്നും മുക്തനാവാതെ അജിത്, മൂന്നുമാസം വിശ്രമം!

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തല ചിത്രമായിരുന്നു വിവേകം. സാഹസിക പ്രിയനായ അജിത്തിന്റെ ആക്ഷന്‍ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ചിത്രീകരണത്തിനിടയില്‍ ഇടയ്ക്ക് വെച്ച് താരത്തിന് പരിക്കേറ്റിരുന്നു. ബള്‍ഗേറിയന്‍ സ്റ്റണ്ട് മാസ്റ്ററെപ്പോലും അമ്പരപ്പെടുത്തിയ പ്രകടനമായിരുന്നു അജിത്ത് ഈ ചിത്രത്തില്‍ കാഴ്ച വെച്ചത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുന്നതിനിടയിലാണ് ആാരാധകരെത്തേടി ഈ വാര്‍ത്ത എത്തിയിട്ടുള്ളത്. അടുത്ത ചിത്രത്തിന് മുന്‍പ് താരം മൂന്നു മാസത്തേക്ക് ബ്രേക്ക് എടുക്കാനുള്ള തീരുമാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധ്യയ്ക്ക് വേണ്ടി വേദനയോടെ അഭിഷേക് അത് ചെയ്തു, അച്ഛനായാല്‍ ഇങ്ങനെ ആവണം!

ഒന്നര വര്‍ഷത്തിനു ശേഷമാണ് അജിത്ത് നായകനായി ഒരു സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും താരം അത് തള്ളിക്കളയുകയായിരുന്നു.

Ajith

ചിത്രീകരണത്തിനിടയില്‍ നിരവധി തവണ അജിത്തിന് പരിക്കേറ്റിരുന്നു. എന്നാല്‍ ആ വാര്‍ത്തകളൊന്നും പുറത്തു വിട്ടിരുന്നില്ല. അപകട വാര്‍ത്തകള്‍ നെഗറ്റീവായി ബാധിക്കരുതെന്ന കാര്യത്തില്‍ താരത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ തോളിനേറ്റ പരിക്കാണ് ഇപ്പോള്‍ വില്ലനായി മാറിയത്. 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തോട് ഡോക്ടര്‍മാര്‍ മൂന്നുമാസത്തെ പൂര്‍ണ്ണ വിശ്രമം ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.

English summary
It is now learned that Ajith has undergone a successful 2-hour-long surgery at the Kumaran hospital and is now advised to take a 3 months rest. This eventually means that the stylish icon will be put out of action for a quarter and hence his plans of initiating a movie will take some time.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam