»   » വീണ്ടും ശിവയ്ക്ക് കൈകൊടുത്ത് അജിത്! അടുത്ത് ചിത്രവും ശിവയ്‌ക്കൊപ്പം...

വീണ്ടും ശിവയ്ക്ക് കൈകൊടുത്ത് അജിത്! അടുത്ത് ചിത്രവും ശിവയ്‌ക്കൊപ്പം...

Posted By:
Subscribe to Filmibeat Malayalam

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും അജിത് നായകനാകും. ഏറെ പ്രതീക്ഷകളോടെ ആഘോഷപൂര്‍വ്വം തിയറ്ററിലെത്തിയ വിവേകത്തിന് തിയറ്ററില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. ഒരു സ്‌പൈ ത്രില്ലറായ ചിത്രം വന്‍ ബജറ്റിലായിരുന്നു അണിയിച്ചൊരുക്കിയത്. അജിത്തിന്റെ കരയിറിലെ ഏറ്റവും മികച്ച റിലീസും കളക്ഷനും ചിത്രത്തിന് ലഭിച്ചെങ്കിലും പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നത് ചിത്രത്തിന് വിനയായി.

വില്ലന്‍ നായകനായി... തര്‍ക്കവും തള്ളും അല്ല, മെര്‍സലിനെ പിന്നിലാക്കി വില്ലന്‍ ഞെട്ടിച്ചു..!

തിയറ്ററില്‍ സമ്മിശ്ര പ്രതികരണം നേടുമ്പോള്‍ മോഹന്‍ലാല്‍ വെളിപ്പെടുത്തുന്നു, എന്തുകൊണ്ട് വില്ലന്‍???

Ajith 58

ശിവ അജിത് കൂട്ടുകെട്ടില്‍ ഇറങ്ങിയ വീരത്തിന് സമാനമായി ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കും പുതിയ ചിത്രം പറയുക. 2014ല്‍ പുറത്തിറങ്ങിയ വീരം ഒരു മാസ് ചിത്രമായിരുന്നു. തമന്നയായിരുന്നു ചിത്രത്തിലെ നായിക. വീരം ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയം നേടുകയും ചെയ്തിരുന്നു.

അജിത്തിന്റെ 58ാമത്തെ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമ നിര്‍മിക്കുന്നത് വിവേകത്തിന്റെ നിര്‍മാതാക്കളായ സത്യജ്യോതി ഫിലിംസാണ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അജിത്തിന്റെ 59ാം ചിത്രത്തിന്റെ ചിത്രീകരണം 2018 അവസാനത്തോടെ ആരംഭിക്കും. എന്നാല്‍ ഈ ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

English summary
Thala Ajith’s next is with Vivegam director Siva!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam