»   » വിജയുടെ പാട്ട് പുറത്തായി സംവിധായകന്‍ കേസുകൊടുത്തു

വിജയുടെ പാട്ട് പുറത്തായി സംവിധായകന്‍ കേസുകൊടുത്തു

Posted By:
Subscribe to Filmibeat Malayalam

അതീവ രഹസ്യമായി ചിത്രീകരിക്കുന്ന സിനിമാ രംഗങ്ങളും, പാട്ടുകളുമെല്ലാം പടം റിലീസാകുന്നതിന് മുമ്പേ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് പുതിയ കാര്യമല്ല. പല ചിത്രങ്ങളുടെയും ഹൈലൈറ്റായ രംഗങ്ങളും ചൂടന്‍ കിടപ്പറ രംഗങ്ങളുമെല്ലാം ഇത്തരത്തില്‍ പുറത്തായിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ് ചിത്രം തലൈവയുടെ അണിയറക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണ്.

തൈലവയില്‍ വിജയ്-അമല പോള്‍ ജോഡികളാണ് അഭിനയിക്കുന്നത്. ചിത്രത്തിനായി വിജയ് ആലപിച്ച ഗാനമാണ് പുറത്തായിരിക്കുന്നത്. ഗാനം നെറ്റില്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ എഎല്‍ വിജയ് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

വിജയ് യുടെ ജന്മദിനമായ ജൂണ്‍ 22ന് ചിത്രത്തിന്റെ ഓഡിയോ റിലീസ് നടത്താനിരിക്കേയാണ് ആരോ പാട്ട് നെറ്റില്‍ ഇട്ടിരിക്കുന്നത്. ജൂലൈയിലാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. വാങ്കണ്ണ വണക്കമണ്ണ എന്നു തുടങ്ങുന്ന ഗാനാണ് ഇപ്പോള്‍ നെറ്റില്‍ ലഭ്യമായിരിക്കുന്നത്. വിജയും സന്താനവും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

English summary
The song 'Vanganna Vanakamganna' sung by Vjiay and Santhanam for Thalaiva was leaked online and the makers are furious about it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam