»   » തമിഴ്‌നാട്ടില്‍ മാത്രം തലൈവ എത്തിയില്ല

തമിഴ്‌നാട്ടില്‍ മാത്രം തലൈവ എത്തിയില്ല

Posted By:
Subscribe to Filmibeat Malayalam

ഇളയദളപതി വിജയുടെ തലൈവയ്ക്ക് തമിഴ്‌നാട്ടിലൊഴികെയുള്ള സ്ഥലങ്ങളില്‍ റിലീസ്. കേരളം, കര്‍ണാടക, ആന്ധ്ര, യുഎസ്, യുകെ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചിത്രം റീലിസ് ചെയ്തുകഴിഞ്ഞു. എല്ലായിടത്തും വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തമിഴ്‌നാട്ടില്‍ തലൈവ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു, കൂടാതെ ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ സംഘര്‍ഷത്തിന് കാരണമാകുമെന്നുള്ള ഊഹാപോഹങ്ങളും തിയേറ്റര്‍ ഉടമകളെ ചിത്രം പ്രദര്‍ശിപ്രിക്കുന്നതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു. റിലീസിന് മൂന്ന് ദിവസം മുമ്പുതന്നെ തിയേറ്ററുകള്‍ മുന്‍കൂര്‍ബുക്കിങ് നിര്‍ത്തിയിരുന്നു.

ഇതിനെത്തുടര്‍ന്ന് സംവിധായകനും നിര്‍മ്മാതാവുമുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചകള്‍ നടത്തിയ ചിത്രം റിലീസ് ചെയ്യിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവം പരാജയപ്പെടുകയായിരുന്നു. പ്രശ്‌നങ്ങളെത്തുടര്‍ന്ന് തലൈവ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി വിജയ് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവാദം ലഭിച്ചില്ല.

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോള്‍, സത്യരാജ് തുടങ്ങിയവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തലൈവ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുന്നതിനെതിരെ പ്രമുഖ താരങ്ങളായ ധനുഷ്, ചിലമ്പരശന്‍ എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.

തലൈവയ്ക്ക് സംഭവിച്ചത് നിരാശയുണ്ടാക്കുന്നകാര്യമാണെന്നും ഇത്തരത്തിലുള്ള പ്രണവതകള്‍ രാജ്യത്തെ ജനങ്ങളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിയ്ക്കുന്നതാണെന്നാണ് ധനുഷ് പറയുന്നത്.

പ്രശ്‌നം പരിഹരിച്ച ചിത്രം ഉടന്‍തന്നെ തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ചിമ്പു പറയുന്നു. തലൈവയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്ന വിജയുടെ ആരാധകര്‍ക്ക് ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാത്തതില്‍ വലിയ നിരാശയാണുണ്ടായിരിക്കുന്നത്.

English summary
Thalaivaa release stalled at the last minute in Tamil Nadu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X