»   » അജിത്തിന്റെ വിവേഗത്തെ അഭിനന്ദിച്ച് ഇളയ ദളപതി വിജയ്!!! മേര്‍സലും വിവേഗവും തമ്മിലുള്ള ബന്ധം???

അജിത്തിന്റെ വിവേഗത്തെ അഭിനന്ദിച്ച് ഇളയ ദളപതി വിജയ്!!! മേര്‍സലും വിവേഗവും തമ്മിലുള്ള ബന്ധം???

Posted By: Karthi
Subscribe to Filmibeat Malayalam

അജിത്ത്-വിജയ് ചിത്രങ്ങള്‍ തിയറ്ററില്‍ എത്തുമ്പോഴെല്ലാം ബോക്‌സ് ഓഫീസ് ഇളകി മറിയാറുണ്ട്. ഇരുതാരങ്ങളുടെ ആരാധകരും ആ വരവിനെ ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടില്‍ വീണ്ടും അജിത്തും വിജയ്‌യും തിയറ്ററിലേക്കെത്തുകയാണ്. ഒരേ സമയമല്ല ഏകദേശം ഒരു മാസത്തിന്റെ ഇടവേളയിലാണ് രണ്ട് പേരുടേയും  ചിത്രങ്ങള്‍ തിയറ്ററില്‍  എത്തുന്നത്. ആദ്യമെത്തുന്നത് അജിത്ത് ചിത്രം വിവേഗമാണ്. അജിത്ത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് വിജയ് കേന്ദ്രങ്ങളില്‍ നിന്നും വരുന്നത്. വിവേഗം കണ്ട വിജയ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയുണ്ടായി. 

ബോക്‌സ് ഓഫീസില്‍ മമ്മൂട്ടി തന്നെ മുന്നില്‍... തിരിച്ച് പിടിക്കാന്‍ മോഹന്‍ലാലിനുള്ളത് ഈ ചിത്രങ്ങള്‍??

vijay ajith

വിജയ് ചിത്രവും അജിത്ത് ചിത്രവും തമ്മില്‍ പൊതുവായൊരു ബന്ധമുണ്ട്. രണ്ട് ചിത്രങ്ങളും എഡിറ്റ് ചെയ്തിരിക്കുന്നത് ഒരാളാണ്. കോളിവുഡിലെ ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ റൂബനാണ് ഇരുചിത്രങ്ങളുടേയും എഡിറ്റര്‍. വിജയ് ചിത്രം മേര്‍സലിന്റെ സംവിധായകന്‍ ആറ്റ്‌ലി അജിത് ചിത്രത്തിന്റെ സംവിധായകന്‍ ശിവയെ വിളിക്കുകയും ചിത്രത്തിലെ ഗാനങ്ങളേയും കാജല്‍ അജിത് കോമ്പിനേഷനെ പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു. 

അജിത് നായകനാകുന്ന വിവേഗം ഒരു സ്‌പൈ ത്രില്ലറാണ്. കാജല്‍ അഗര്‍വാള്‍, അക്ഷര ഹാസന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തിലെ വില്ലന്‍. ചിത്രം ഓഗസ്റ്റ് 24ന് തിയറ്ററിലെത്തും. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം മേര്‍സല്‍ ദിപാവലി റിലീസായി എത്തും. വിജയ് മൂന്ന് വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സാമന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

English summary
Vijay had watched Vivegam’s teaser and was highly impressed by the slick cuts. Similarly, Mersal’s director Atlee had called Siva, who is helming the Ajith starrer, and praised him for how well he has captured the romance between the lead pair, Ajith and Kajal Agarwal, in the ‘Kadhalada’ song video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X