»   » രണ്ടാം വാര്‍ഷികത്തില്‍ തനി ഒരുവന്‍ ടീം ആരാധകര്‍ക്ക് നല്‍കിയ സമ്മാനം...

രണ്ടാം വാര്‍ഷികത്തില്‍ തനി ഒരുവന്‍ ടീം ആരാധകര്‍ക്ക് നല്‍കിയ സമ്മാനം...

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമയിലേക്ക് ശക്തനായ വില്ലനായി അരവിന്ദ് സ്വാമി തിരികെയെത്തിയ സിനിമയായിരുന്നു തനി ഒരുവന്‍. പ്രമേയത്തിലും അവതരണത്തിലും പുതുമ പുലര്‍തതിയ ഈ ചിത്രം തമിഴ്‌നാട്ടില്‍ മാത്രമല്ല ഇങ്ങ് കേരള ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. ജയം രവി നായകനായി എത്തിയ ചിത്രത്തില്‍ നായകനെ വെല്ലുന്ന വില്ലനായിട്ടായിരുന്ന അരവിന്ദ് സ്വാമി എത്തിയത്. മോഹന്‍ രാജ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം തിയറ്ററിലെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ തിങ്കളാഴ്ച ചിത്രത്തിന്റെ ആരാധകര്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ മികച്ച ഒരു സമ്മാനമാണ് നല്‍കിയിരിക്കുന്നത്.

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

വിജയ് സേതുപതിയെ അമ്പരപ്പിച്ച മലയാള നടന്മാര്‍... അത് മോഹന്‍ലാലും മമ്മൂട്ടിയുമല്ല! പിന്നെയോ?

Thani Oruvan

ചിത്രം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ച് മോഹന്‍ രാജ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ചിത്രത്തിലെ ഡിലീറ്റ് ചെയ്ത് മൂന്ന് രംഗങ്ങള്‍ ഉള്‍പ്പെടുത്തി 8.41 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ യൂടൂബില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വന്‍ സ്വീകാര്യതയാണ് ഈ വീഡിയോക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ ജയം രവിയുടെ നായികയായത്. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരന്‍ പൂജ അവധിക്ക് തിയറ്ററുകളിലെത്തും. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനാകുന്നത്. നയന്‍താര തന്നെയാണ് ഈ ചിത്രത്തിലും നായികയായി എത്തുന്നത്.

English summary
Thano Oruvan team released a 8.45 minute video of three deleted scenes from the movie as the second anniversary gift for the Thani Oruvan fans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam