»   » നയന്‍താരയെ വിടാന്‍ ഒരുക്കമല്ലാത്ത സംവിധായകന്‍!!! മൂന്നാം ചിത്രത്തിലും നായിക, വെറും നായികയല്ല???

നയന്‍താരയെ വിടാന്‍ ഒരുക്കമല്ലാത്ത സംവിധായകന്‍!!! മൂന്നാം ചിത്രത്തിലും നായിക, വെറും നായികയല്ല???

Posted By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിക്ക് ഏറ്റവും അനുയോജ്യയായ താങ്ങളില്‍ ഒരാളാണ് നയന്‍താര. മികച്ച ചിത്രങ്ങളുടെ ഭാഗമായി ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരാമായി മാറിയിരിക്കുകയാണ് നയന്‍താര. നായിക പ്രാധാന്യമുള്ള ഒരുപിടി ചിത്രങ്ങളുടെ ഭാഗമാണ് നയന്‍താര ഇപ്പോള്‍.

തനി ഒരുവന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മോഹന്‍രാജക്ക് ഏറെ പ്രിയപ്പെട്ട നായികയായി മാറിയിരിക്കുകയാണ് നയന്‍താര. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രമായ വേലക്കാരനിലും നയന്‍താരയായിരുന്നു നായിക. ഇപ്പോഴിതാ നയന്‍താരയെ നായികയാക്കി നായിക പ്രാധാന്യമുള്ള സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് മോഹന്‍രാജ.

വേലക്കാരന്‍ തിയറ്ററിലേക്ക്

തനി ഒരുവന് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രമായി വേലക്കാരന്‍ സെപ്തംബര്‍ 29ന് തിയറ്ററിലെത്തും. ശിവകാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം ശക്തമായ കഥാപാത്രമായി നയന്‍താരയുമുണ്ട്. വില്ലന്‍ വേഷത്തിലാണ് ഫഹദ് ചിത്രത്തിലെത്തുന്നത്.

തനി ഒരുവന്‍

തമിഴകത്ത് ശ്രദ്ധേയ വിജയം നേടിയ ചിത്രമായിരുന്നു. വില്ലന്‍ വേഷത്തിലും പ്രേക്ഷക മനസില്‍ അരവിന്ദ് സ്വാമിക്ക് ഒരു പ്രത്യേക ഇടം ചിത്രത്തിലൂടെ ലഭിച്ചു. മോഹന്‍രാജയുടെ സഹോദരന്‍ ജയം രവിയായിരുന്നു ചിത്രത്തിലെ നായകന്‍. ജയം രവിയുടെ ജോഡിയായിട്ടായിരുന്നു നയന്‍താര ചിത്രത്തില്‍ അഭിനയിച്ചത്.

അത്ര പ്രാധാന്യമില്ലാത്ത വേഷം

നീതിമാനായ ഒരു പോലീസ് ഓഫീസറും ക്രിമിനലായ ശാസ്ത്രജ്ഞനുമായിരുന്നു തനി ഒരുവനിലെ പ്രധാന കഥാപാത്രങ്ങള്‍. പോലീസ് ഓഫീസറായി ജയം രവി എത്തിയപ്പോള്‍ വില്ലനായി എത്തിയത് അരവിന്ദ് സ്വാമിയായിരുന്നു. ഏറെക്കാലത്തിന് ശേഷം സിനിമയിലേക്ക് എത്തിയ അരവിന്ദ് സ്വാമിക്ക് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു തനി ഒരുവന്‍.

നയന്‍താരയുടെ ആശങ്ക

മഹിമ എന്ന ഫോറന്‍സിക് വിദഗ്ദയുടെ വേഷമായിരുന്നു നയന്‍താരയ്ക്ക്. ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിരുന്നില്ലെങ്കിലും അത്ര പ്രാധാന്യമുള്ളതായിരുന്നില്ല. അതുകൊണ്ടുതന്നെ അതിന്റെ ആശങ്ക നയന്‍താരയ്ക്കുണ്ടായിരുന്നുവെന്നും മോഹന്‍രാജ പറയുന്നു.

സംവിധായകന്റെ തെറ്റ്

തനി ഒരുവനില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളില്‍ മാത്രം ശ്രദ്ധയൂന്നി മുന്നോട്ട് പോകുകയായിരുന്നു മോഹന്‍ രാജ. തന്റെ കഥാപാത്രത്തിന് ആവശ്യമായായ പ്രാധാന്യം ലഭിക്കുന്നില്ലെന്ന തോന്നല്‍ ഒരു മുന്‍നിര നായികയ്ക്ക് ഉണ്ടാകുക സ്വാഭാവികമാണ്. സംവിധായകന്‍ എന്ന നിലയില്‍ അത് തന്റെ തെറ്റാണെന്നും മോഹന്‍രാജ പറയുന്നു.

നയന്‍താരയുടെ ആവശ്യം

എന്നാല്‍ ചിത്രത്തിന്റെ ആദ്യ പ്രവ്യു കണ്ടതിന് ശേഷം നയന്‍താരയുടെ ആശങ്ക മാറി. പ്രവ്യു കഴിഞ്ഞ് തന്റെ അടുക്കല്‍ എത്തിയ നയന്‍താര നടി എന്ന നിലയില്‍ നല്ല പ്രൊജക്ടില്‍ സഹകരിക്കാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നുവെന്ന് മോഹന്‍ രാജ പറയുന്നു.

നയന്‍താരയ്ക്കായി മൂന്നാം ചിത്രം

വേലക്കാരനിലും പ്രധാന കഥാപാത്രമായി നയന്‍താര വരുന്നുണ്ടെങ്കിലും നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി ഒരു ചിത്രം ഒരുക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ രാജ. കഥ പൂര്‍ത്തിയാക്കിയ അദ്ദേഹം തിരക്കഥ ജോലികളിലേക്ക് ഉടന്‍ പ്രവേശിക്കും.

English summary
Velaikkaran is Mohan Raja’s second consecutive film with Nayanthara after the widely acclaimed Thani Oruvan. The director is now planning to make a movie with Nayanthara as the main lead. He already has a story ready and will soon start working on developing the script.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam