»   »  തനി ഒരുവന്‍ ഓഗസ്റ്റില്‍ എത്തും

തനി ഒരുവന്‍ ഓഗസ്റ്റില്‍ എത്തും

Posted By:
Subscribe to Filmibeat Malayalam

ജയംരവിയുടെ നായികയായി നയന്‍താര എത്തുന്നു. എം രാജ സംവിധാനം ചെയ്യുന്ന തനി ഒരുവന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സഹോദരങ്ങളായ ജയം രാജയും ജയം രവിയും ആറാം തവണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തനി ഒരുവന്‍.

ചിത്രം ചിത്രീകരിക്കുന്നത് ഫിലിമില്‍ എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. റീമേക്ക് ചിത്രങ്ങളിലൂടെ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ എം രാജ സ്വന്തം കഥയിലൊരുക്കുന്ന ചിത്രമാണ് തനി ഒരുവന്‍.ഡെറാഡൂണ്‍, മസൂറി, ഗോവ, ബാങ്കോക് എന്നിവിടങ്ങളിലായാണ് തനി ഒരുവന്റെ ചിത്രീകരണം നടന്നത്.

-jayam-ravi-and-nayanthara

ഗണേഷ് വെങ്കിട്ടരാമന്‍, അരവിന്ദ് സ്വാമി, തമ്പി രാമയ്യ, നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തു കൂടാതെ ബോളിവുഡ് നടി മുദ്ര ഗോഡ്‌സെ അരവിന്ദ് സ്വാമിയുടെ ജോഡിയായി എത്തുന്നു

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന തനി ഒരുവന്റെ ഓഡിയോ റിലീസ് ജൂലൈ 15ന് നടക്കും. ചിത്രം ഓഗസ്റ്റില്‍ തിയ്യറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Thani Oruvan marks a reunion of sorts between the brother duo - Jayam Ravi and Jayam Raja, that has given some hit films like Jayam, M Kumaran S/O Mahalakshmi, Enakkum Unakkum and Santhosh Subramaniam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam