»   » ജയം രവിയുടെ തനി ഒരുവന് രണ്ടാം ഭാഗം

ജയം രവിയുടെ തനി ഒരുവന് രണ്ടാം ഭാഗം

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ജയംരവിയുടെ തനി ഒരുവന്റെ രണ്ടാം ഭാഗം വരുന്നു. മോഹന്‍രാജ സംവിധാനം ചെയ്ത തനി ഒരുവന്‍ ജയം രവിയുടെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റ് ചിത്രമെന്നായിരുന്നു തനി ഒരുവനെ വിശേഷിപ്പിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴകത്തിന്റെ പ്രണയ നായകന്‍ അരവിന്ദ് സ്വാമി സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു തനി ഒരുവന്‍. ജയം രവിയുടെ പ്രതിനായക വേഷമായിരുന്നു അരവിന്ദ് സ്വാമി അവതരിപ്പിച്ചത്.

jayamravi

അരവിന്ദ് സ്വാമി തിരിച്ച് വരുന്ന ചിത്രം എന്നതുക്കൊണ്ട് തന്നെ തനി ഒരുവനെ പ്രേക്ഷകര്‍ കാത്തിരുന്നത് ഏറെ പ്രതീക്ഷയോടെയാണ്. ചിത്രം പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ചിത്രം. ബ്രഹ്മാണ്ഡ ചിത്രമായ ബഹുബലിയുടെ തമിഴ് നാട്ടിലെ നിലവിലെ റെക്കോര്‍ഡിനോടാണ് തനി ഒരുവന്‍ മത്സരിച്ചത്.

കൂടാതെ തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ചിത്രത്തിന്റെ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

English summary
Thani Oruvan Tamil action thriller film directed by Mohan Raja, featuring Jayam Ravi, Arvind Swamy and Nayantara in the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam