»   » തൃഷയ്ക്ക് ഫോണ്‍ നമ്പര്‍ പാരയായി

തൃഷയ്ക്ക് ഫോണ്‍ നമ്പര്‍ പാരയായി

Posted By:
Subscribe to Filmibeat Malayalam
Trisha
ഒരു നടിയുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ കിട്ടിയാല്‍ എന്തു ചെയ്യും? കുത്തിയിരുന്ന് വിളിക്കുമെന്ന് തന്നെയാവും മിക്കവരുടേയും ഉത്തരം. അടുത്തിടെ നടി തൃഷയുടെ 'നമ്പര്‍' ഇത്തരത്തില്‍ പബ്ലിക്കായി. നമ്പര്‍ കിട്ടിയവരെല്ലാം കുത്തിയിരുന്ന് വിളിയും തുടങ്ങി. ഉത്തരം പറഞ്ഞ് മടുത്തതാവട്ടെ നടിയുടെ കൂട്ടുകാരും.

സംഭവം ഇതാണ്. തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായുള്ള ചില നടപടികള്‍ ചെന്നൈ ബ്ലൂക്രോസ് സ്വീകരിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നടി തൃഷയും രംഗത്തെത്തി. തുടര്‍ന്ന് നായ്ക്കുട്ടികളെ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ ഈ നമ്പറില്‍ ബന്ധപ്പെട്ടാല്‍ താന്‍ സഹായിക്കുമെന്ന് തൃഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

കൂട്ടുകാരുടേയും ചില സന്നദ്ധ പ്രവര്‍ത്തകരുടേയും ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും ഇതിനൊപ്പം നല്‍കി. എന്നാല്‍ ഇത് തൃഷയുടെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് ആരാധകര്‍ വിളി തുടങ്ങി.

തങ്ങള്‍ തെരുവ് നായ്ക്കളെ വളര്‍ത്തുന്നുണ്ടെന്നും നടിയുടെ 'സഹായം' വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവയില്‍ മിക്ക കോളുകളും. ആരാധകരോടും അവരുടെ കുടുംബാംഗങ്ങളോടും സംസാരിച്ച് നടിയുടെ കൂട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും വലഞ്ഞുവെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇതിനെ തുടര്‍ന്ന് നടി ട്വിറ്ററിലൂടെ അത് തന്റെ ഫോണ്‍ നമ്പര്‍ അല്ലെന്ന് വ്യക്തമാക്കി.

താന്‍ നല്‍കിയ നമ്പറുകള്‍ മൃഗങ്ങളെ ദത്തെടുത്തു വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടേതാണെന്നും അതുകൊണ്ടു തന്നെ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ താത്പര്യമുള്ളവര്‍ മാത്രമേ വിളിക്കാവൂവെന്നും നടി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. എന്നിട്ടും വിളിയ്ക്ക് യാതൊരു കുറവുമില്ല. ഇനിയും ശല്യം തുടര്‍ന്നാല്‍ പൊലീസിനെ സമീപിക്കുമെന്നാണ് നടിയുടെ മുന്നറിയിപ്പ്.

English summary

 She had requested people to contact these numbers if they wanted to adopt neglected animals.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam