»   » പ്രഭുദേവ ഒരുങ്ങി തന്നെ, ഇത് പൊളിക്കും; കാണൂ...

പ്രഭുദേവ ഒരുങ്ങി തന്നെ, ഇത് പൊളിക്കും; കാണൂ...

Written By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭു ദേവ അഭിനേതാവായി തമിഴിലേക്ക് മടങ്ങിയെത്തുകയാണ്. ഇന്ത്യയിലെ മൈക്കിള്‍ ജാക്‌സണ്‍ എന്ന് വിശേഷിപ്പിയ്ക്കുന്ന പ്രഭുദേവയുടെ ഡാന്‍സിന് വേണ്ടിയാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്.

ഒട്ടും നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന കലക്കന്‍ ഡാന്‍സ് പ്രഭുദേവയുടെ പുതിയ ചിത്രത്തിലുണ്ടാവും. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. പ്രഭു ദേവവയുടെ ഡാന്‍സ് മാത്രമാണ് ആദ്യ ടിസറില്‍ ഉള്ളത്.

prabhideva

ദേവി എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ഇവരെ കൂടാതെ സോനു സൂദ്, നാസര്‍, ആര്‍ജെ ബാലാജി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. സാജിദും വാജിദും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രം ഡോ. കെ ഗണേഷാണ് നിര്‍മിയ്ക്കുന്നത്.

നീണ്ട നാളായി ബോളിവുഡില്‍ കൊറിയോഗ്രാഫറായും സംവിധായകനായും തിളങ്ങുകയാണ് പ്രഭുദേവ. 2004 ല്‍ പുറത്തിറങ്ങിയ 'എങ്കള്‍ അണ്ണ' എന്ന ചിത്രത്തിലാണ് ഒടുവില്‍ പ്രഭുദേവ തമിഴില്‍ ഒരു മുഴുനീള കഥാപാത്രം അവതരിപ്പിച്ചത്.

English summary
The Official Teaser of 'Devi' Directed by Vijay
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam