»   »  സൈലന്റ് ത്രില്ലറുമായി പ്രഭുദേവയുടെ മെർക്കുറി! ചിത്രം ശരിക്കും ത്രില്ലർ തന്നെ, ടീസര്‍ പുറത്ത്

സൈലന്റ് ത്രില്ലറുമായി പ്രഭുദേവയുടെ മെർക്കുറി! ചിത്രം ശരിക്കും ത്രില്ലർ തന്നെ, ടീസര്‍ പുറത്ത്

Written By:
Subscribe to Filmibeat Malayalam

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പ്രഭുദേവയുടെ ഏറ്റവു പുതിയ ചിത്രമായ മെർക്കുറിയുടെ ടീസർ പുറത്ത്. സൈലറ്റ് ത്രില്ലറായ ചിത്രത്തിൽ പ്രഭുദേവയ്ക്കൊപ്പം സന്താനം, ദീപക്, എന്നിവരും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. കാർത്തിക് മുന്‍ചിത്രമായ പിസ്സയില്‍ നായികയായെത്തിയ മലയാളി താരം രമ്യാ നമ്പീശനാണ് മെര്‍ക്കുറിയിലും നായികയായെത്തുന്നത്.

mercury

വിട്ടു കൊടുക്കാതെ പൃഥ്വിരാജ്! 3 കോടി രൂപയുടെ കാർ, ഒന്നാം നമ്പറിനു താരം നൽകിയത് ലക്ഷങ്ങൾ...

മെർക്കുറി ഏപ്രിൽ 13 നാണ് തീയേറ്ററുകളിൽ എത്തുന്നത്. ഇക്കാര്യം പ്രഭുദേവ തന്നെ തന്റെ ട്വിറ്ററിലൂടെ  ആരാധകരെ അറിയിച്ചിട്ടുണ്ട്. കേരളത്തിലും പോണ്ടിച്ചേരിയും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു.പെന്‍ സ്റ്റുഡിയോസും സ്‌റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രിയയെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടോ! താരത്തിനൊപ്പം ഡിന്നർ കഴിക്കണോ, ചെയ്യേണ്ടത് ഇത്ര മാത്രം...

ഏറെ പ്രത്യേകതയുള്ള ചിത്രമാണ് മെർക്കുറി. നിരവധി സർപ്രൈസുകൾ സംവിധായകൻ ചിത്രത്തിൽ ഒളിപ്പുവെച്ചിട്ടുണ്ട്.സംഭാഷണങ്ങളില്ലാത്ത സിനിമയെന്ന നിലയിലും മെര്‍ക്കുറി ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജിഗര്‍ദണ്ട തുടങ്ങിയ തമിഴിലെ ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ്. രജനീകാന്തിന്റെ അടുത്ത ചിത്രം സുബ്ബരാജിനൊപ്പമാണ്.

English summary
The official teaser of Mercury starring Prabhudheva is out now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam