»   » ദാമ്പത്യത്തില്‍ താത്പര്യം നശിച്ചു; സൗന്ദര്യ രജനികാന്തിന്റെ വിവാഹ മോചനത്തിന് കാരണം

ദാമ്പത്യത്തില്‍ താത്പര്യം നശിച്ചു; സൗന്ദര്യ രജനികാന്തിന്റെ വിവാഹ മോചനത്തിന് കാരണം

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്തെ വിവാഹ മോചനങ്ങള്‍ക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. മിക്കപ്പോഴും അഭിനയിക്കാനുള്ള നായികമാരുടെ മോഹവും അതിന് തടസ്സം പറയുന്ന ഭര്‍ത്താക്കന്മാരുമായിരിക്കും പ്രശ്‌നം. പക്ഷെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളുടെ വിവാഹ മോചനത്തിന് കാരണമെന്താണ്?

ഇളയമകള്‍ വിവാഹ മോചിതയാകുന്നു, മൂത്ത മകള്‍ക്കും പ്രശ്‌നങ്ങള്‍; മനസമാധാനം നഷ്ടപ്പെട്ട് രജനികാന്ത്

രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രം മാത്രമേ സൗന്ദര്യ സംവിധാനം ചെയ്തിട്ടുള്ളൂ. അതിന് ശേഷം ഒരു സിനിമയുടെ ചര്‍ച്ചയും നടന്നിട്ടില്ല. പിന്നെന്താണ് സൗന്ദര്യയുടെ വിവാഹ മോചനത്തിന് കാരണം.

തിരക്ക് ഒരു കാരണം

രജനികാന്തിന്റെ മകള്‍ സൗന്ദര്യയുടെയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറിന്റെയും വിവാഹ മോചനത്തിനുള്ള ഒരു കാരണം ഇരുവരുടെയും തിരക്കുകളാണത്രെ. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തുവിട്ടത്.

താത്പര്യം കുറഞ്ഞു

ദാമ്പത്യത്തില്‍ ഐശ്വര്യയ്ക്കും അശ്വിനും താത്പര്യം കുറഞ്ഞതാണ് രണ്ടാമത്തേതും, ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം. താത്പര്യക്കുറവും തിരക്കുകളും ഒരുമിച്ച് വന്നതോടെ വിവാഹ മോചനമാണ് പോംവഴി എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.

രജനികാന്തിന്റെ ശ്രമം

അതിനിടയില്‍ ഇരുവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിപ്പിച്ച് വിവാഹ മോചനം ഒഴിവാക്കാന്‍ രജനികാന്ത് ശ്രമിച്ചിരുന്നു. എന്നാല്‍ അത് കൊണ്ട് ഫലമുണ്ടായില്ല. വിവാഹ മോചന വാര്‍ത്ത സൗന്ദര്യ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. തന്റെ വിവാഹ ബന്ധത്തെ കുറിച്ച് പരക്കുന്ന വാര്‍ത്തകള്‍ സത്യമണെന്നും കഴിഞ്ഞ ഒരുവര്‍ഷക്കാലമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നും സൗന്ദര്യ പറഞ്ഞു.

പ്രണയ വിവാഹം

2014 ലാണ് സൗന്ദര്യയും ബിസിനസുകാരനായ അശ്വിനും വിവാഹിതരാകുന്നത്. നാല് വര്‍ഷം പ്രണയിച്ചു നടന്നതിന് ശേഷമായിരുന്നുവത്രെ വിവാഹം. വേദ് എന്നാണ് ഏക മകന്റെ പേര്.

English summary
The reason behind Rajinikanth's daughter Soundarya's divorce

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam