»   » ക്യൂട്ട് താരം.. വിജയ്‌ക്കൊപ്പം തെറിയിലെ നൈനികയുടെ കഥാപാത്രത്തെ കുറിച്ച് മീന

ക്യൂട്ട് താരം.. വിജയ്‌ക്കൊപ്പം തെറിയിലെ നൈനികയുടെ കഥാപാത്രത്തെ കുറിച്ച് മീന

Posted By:
Subscribe to Filmibeat Malayalam

മാര്‍ച്ച് 20നാണ് വിജയ് ചിത്രമായ തെറിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലറിലെ ക്യൂട്ട് താരം നൈനികയുടെ പ്രകടനം കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടി. പ്രേക്ഷകരുടെ പ്രിയനടി മീനയുടെ മകള്‍ നൈനിക. നടി മീനയുടെ ക്യൂട്ട്‌നസും ആ ചിരിയും അതുപോലെ തന്നെ നൈനികയ്ക്കും കിട്ടിയിട്ടുണ്ട്. ട്രെയിലര്‍ കണ്ടതിന് ശേഷം ആരാധകര്‍ ഇങ്ങനെ ചര്‍ച്ച ചെയ്തിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ചിത്രത്തില്‍ വിജയ് യുടെ മകളുടെ വേഷമാണ് നൈനീക അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ നാല്‍പ്പതോളം സീനുകളില്‍ വിജയ്‌ക്കൊപ്പം നൈനിക എത്തുന്നുണ്ട്. കഥ ഞാന്‍ കേട്ടു, എനിക്ക് ഇഷ്ടപ്പെട്ടു. നൈനികയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം ചെറുതല്ല. മീന പറയുന്നു. സംവിധായകന്‍ അറ്റ്‌ലീ തിരക്കഥയുമായി തന്നെ സമീപിക്കുന്ന സമയത്ത് തനിക്ക് വേണ്ടിയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. കഥ വായിച്ചപ്പോഴാണ് നൈനികയുടെ റോള്‍ മനസിലായത്. മീന പറയുന്നു.

vijay-meena

വിജയ്‌ക്കൊപ്പം തുടക്കത്തിലെ എന്റെ മകള്‍ നൈനികയ്ക്ക് നല്ലൊരു വേഷം കിട്ടിയതിന് സന്തോഷം തോന്നുന്നുണ്ട്. മീന പറഞ്ഞു. വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെറിയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ആരാധകരുടെ പ്രതീക്ഷയെ ഒട്ടും നിരാശപ്പെടുത്തുന്നതാകില്ല ചിത്രമെന്നും ട്രെയിലറില്‍ നിന്നും മനസിലാക്കാം.

meena

ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു. ജാസഫ് കുരുവിളയും വിജയ് കുമാറും. എന്നാലിപ്പോള്‍ ട്രെയിലര്‍ ഇറങ്ങിയതിന് ശേഷം ചിത്രത്തിലെ വിജയ് യുടെ വേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ചയാകുന്നുണ്ട്. ജോസഫ് കുരുവിള എന്ന കഥാപാത്രം ഒരു കോട്ടയം അച്ചായനാണോ എന്നാണ് പലരും സംശയിക്കുന്നത്. എന്തായാലും ചിത്രത്തിന്റെ റിലീസിനായി ഏപ്രില്‍ 14 വരെ കാത്തിരിക്കാം..

English summary
‘Theri’ team looked after my daughter as their own: Meena.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam