»   » ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

Written By:
Subscribe to Filmibeat Malayalam

രാജാറാണി എന്ന വന്‍ വിജയത്തിന് ശേഷം അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തെറി. വിജയ് വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷകരുടെ പ്രതീക്ഷയെ ഒട്ടും തളര്‍ത്താതെ തന്നെയാണ് രണ്ട് മിനിട്ട് രണ്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

വിജയ് യെ ട്രെയിലറില്‍ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പില്‍ കാണാന്‍ കഴിയുന്നു. ജോസഫ് കുരിവിള, വിജയ് കുമാര്‍ എന്നീ രണ്ട് കഥാപാത്രങ്ങളെയാണോ വിജയ് അവതരിപ്പിയ്ക്കുന്നത് എന്ന സന്ദേഹം ട്രെയിലറില്‍ നിന്നുമുണ്ടാകുന്നു.

നടി മീനയുടെ മകള്‍ നൈനിക വിജയ് യുടെ മകളായി ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നു. എമി ജാക്‌സണും സമാന്തയും നായികമാരായെത്തുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ആക്ഷനും കോമഡിയും ഇമോഷനും റൊമാന്‍സുമൊക്കെയുണ്ട്. വിജയ് ആരാധകര്‍ ആവശ്യപ്പെടുന്ന എല്ലാ ചേരുവകളോടും കൂടെയാണ് തെറി എത്തുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തം. തുടര്‍ന്ന് വായിക്കൂ...

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ജോസഫ് കുരിവിള എന്ന കഥാപാത്രമായി ഈ ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്. സ്റ്റൈലിഷാണ്

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

വിജയ് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലും വിജയ് അവതരിയ്ക്കുന്നു.

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ട്രെയിലറിന്റെ ഒടുവില്‍ ഇങ്ങനെ ഒരു ഗെറ്റപ്പിലും വിജയ് യെ കാണുന്നു

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

വിജയ് യുടെ മകളായി മീനയുടെ മകള്‍ നൈനിക അഭിനയിക്കുന്നു. നൈനികയുടെ ആദ്യ ചിത്രമാണിത്

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

നായികമാരില്‍ ഒരാള്‍ സമാന്തയാണ്. കത്തി എന്ന ചിത്രത്തിലൂടെ തന്നെ വിജയ് യുടെ ഭാഗ്യനായികയായി സമാന്ത മാറിക്കഴിഞ്ഞരുന്നു.

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

നൈനികയുടെ ടീച്ചറായിട്ടാണ് എമി ജാക്‌സണ്‍ എത്തുന്നത്.

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ചിത്രത്തില്‍ വിജയ് യുടെ അമ്മ വേഷം ചെയ്യുന്നത് രാധിക ശരത്ത് കുമാറാണ്

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

റൊമാന്‍സിന് പ്രധാന്യമുണ്ട് എന്ന് ട്രെയിലറും പാട്ടുകളും ഇതിനോടകം തെളയിച്ചു കഴിഞ്ഞു

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

വിജയ് ചിത്രത്തില്‍ ആക്ഷന്‍ ഇല്ലാതെ എന്ത് ആഘോഷം

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ഇമോഷന്‍ രംഗങ്ങള്‍ക്കും ചിത്രത്തില്‍ സ്ഥാനമുണ്ട്

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ചിത്രത്തിലെ ഭൂരിഭാഗം കോമഡിയും വിജയ് തന്നെയാണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നു. ബാക്കി കോമഡി രംഗങ്ങള്‍ മൊട്ട രാജേന്ദ്രനും ഏറ്റെടുത്തു.

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പാട്ടുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു

ആക്ഷനുണ്ട്, കോമഡിയുണ്ട്, റൊമാന്‍സുണ്ട്, ഇമോഷനുണ്ട്; തെറിയുടെ കലക്കന്‍ ട്രെയിലര്‍ കാണൂ

ഇനി ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

English summary
Here it is, the much awaited trailer of Ilayathalapathy Vijay's upcoming film Theri, has finally been unveiled and fans, who were waiting eagerly have been treated to something special.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam