»   » അമല പോളിന്റെ ഗ്ലാമറും കോടികളുടെ പ്രമോഷനും തുണച്ചില്ല... തിരുട്ടുപയലേ 2വിന് തിരിച്ചടി!

അമല പോളിന്റെ ഗ്ലാമറും കോടികളുടെ പ്രമോഷനും തുണച്ചില്ല... തിരുട്ടുപയലേ 2വിന് തിരിച്ചടി!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ നിന്നും തമിഴിലും തെലുങ്കിലും എത്തി തെന്നിന്ത്യയിലെ താരമായി തിളങ്ങി നിന്ന സമയത്തായിരുന്നു സംവിധായകന്‍ എഎല്‍ വിജയ്‌യുമായുള്ള അമല പോളിന്റെ വിവാഹം. ഒരു വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും പിരിഞ്ഞു. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ മാത്രമല്ല പൊതുവേദികളില്‍ പോലും ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട അമല പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

'മനഃപ്പൂര്‍വ്വം ഒഴിവാക്കിയതല്ല, പക്ഷെ...' ജോയ് താക്കോല്‍ക്കാരന്റെ ഭാര്യയെ കൊന്നുകളഞ്ഞതിന് പിന്നിൽ?

സുരാജിന്റെ ആദ്യ സിനിമ ജഗതിക്കൊപ്പം! അഭിനയം കണ്ട് ജഗതി പറഞ്ഞ വാക്കുകള്‍ അറംപറ്റി?

അമല പോളിന്റെ അതീവ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് റിലീസിന് മുമ്പേ ചര്‍ച്ചയായ ചിത്രമായിരുന്നു തിരുട്ടു പയലേ 2. അമല പോളും ബോബി സിന്‍ഹയും നായിക നായകന്മാരായി എത്തിയ ചിത്രത്തിന് പക്ഷെ തിയറ്ററില്‍ മികച്ച പ്രതികരണം നേടാനായില്ല.

തുടക്കം വിവാദത്തില്‍

വെള്ളിയാഴ്ച ചിത്രം തിയറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ചിത്രം വിവാദത്തിലായിരുന്നു. അമല പോളിന്റെ അതീവ ഗ്ലാമര്‍ തന്നെയായിരുന്നു വിവാദത്തിന് കാരണമായത്. സാരിയില്‍ അതീവ ഗ്ലാമറായി അമല പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ് വിവാദം സൃഷ്ടിച്ചത്.

കോടികളുടെ പ്രമോഷന്‍

അമല പോളിന്റെ അതീവ ഗ്ലാമറിന് പിന്നാലെ കോടികളാണ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ചെലവഴിച്ചത്. എന്നാല്‍ ചിത്രത്തിന് ഇതൊന്നും തിയറ്ററില്‍ ഗുണം ചെയ്തില്ല എന്നാണ് ആദ്യ ദിനം തിരുട്ടുപയലേ 2വിന് തിയറ്ററില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.

ഗ്ലാമര്‍ തിരിച്ചടിച്ചു

അമല പോളിന്റെ പൊക്കിള്‍ പ്രദര്‍ശനം പരിധി വിട്ട പ്രണയ രംഗങ്ങളും ഗുണത്തേക്കാളുപരി ചിത്രത്തിന് ദോഷമാണ് ചെയ്ത്. കുടുംബ പ്രേക്ഷകരെ തിയറ്ററില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ഇത് കാരണമായി. യുവാക്കള്‍ക്കിടയിലാകട്ടെ ചിത്രത്തേക്കുറിച്ച് സമ്മിശ്ര അഭിപ്രായവുമാണ്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ ട്രെയിലറില്‍ വരെ നിറഞ്ഞ് നിന്നത് അമല പോളിന്റെ ഗ്ലാമര്‍ പ്രദര്‍ശനമാണ്. മഴയുടെ പശ്ചാത്തലത്തില്‍ മഞ്ഞ സാരിയുടത്ത് ബോബി സിന്‍ഹയോട് ഇഴുകി ചേര്‍ന്ന് നിന്ന് പ്രണയം പങ്കുവയ്ക്കുന്നതായിരുന്നു പോസ്റ്റര്‍.

വിവാദത്തേക്കുറിച്ച് അമല പോള്‍

പോസ്റ്റര്‍ വിവാദം തന്നെ ബാധിക്കുന്നതല്ല എന്ന തരത്തിലായിരുന്നു അമല പോള്‍ പ്രതികരിച്ചത്. 'സത്യത്തില്‍ എന്റെ പൊക്കിള്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയില്ല. ചില കാര്യത്തില്‍ പലതും തുറന്ന് പറയേണ്ടതും കാണിക്കേണ്ടതുമുണ്ടാകും. നമ്മള്‍ 2017ലെത്തി. എന്തായാലും എന്റെ പൊക്കിള്‍ സെന്‍സേഷനായല്ലോ' എന്നായിരുന്നു വിവാദത്തേക്കുറിച്ച് താരം പ്രതികരിച്ചത്.

പ്രണയ രംഗങ്ങള്‍

അമല പോളും ബോബി സിന്‍ഹയും ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന നിരവധി പ്രണയ രംഗങ്ങളുണ്ട് ചിത്രത്തില്‍. എന്നാല്‍ തുടക്കത്തില്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ ബോബി സിന്‍ഹയ്ക്ക് മടിയായിരുന്നെന്ന് അമല പോള്‍ വ്യക്തമാക്കിയിരുന്നു.

രണ്ടാം ഭാഗം

സോണിയ അഗര്‍വാളിനേയും അബ്ബാസിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി സുസി ഗണേശന്‍ 2006ല്‍ സംവിധാനം ചെയ്ത സിനിമയാണ് തിരുട്ടുപയലേ. അതിന്റെ രണ്ടാം ഭാഗമായി ഒരുക്കിയ തിരുട്ടുപയലേ 2 സംവിധാനം ചെയ്തിരിക്കുന്നതും സുസി ഗണേഷനാണ്. അമല പോള്‍, ബോബി സിന്‍ഹ എന്നിവര്‍ക്കൊപ്പം പ്രസന്നയും പ്രധാന കഥാപാത്രമാകുന്നു.

English summary
Thiruttu Payale 2 gets mixed response from the Box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam