»   » ഈ നടത്തം കണ്ടാലറിയാം രജനിയും കമലും മാത്രമല്ല, ലാലും മമ്മൂട്ടിയും വരെ മാറി നില്‍ക്കണം...

ഈ നടത്തം കണ്ടാലറിയാം രജനിയും കമലും മാത്രമല്ല, ലാലും മമ്മൂട്ടിയും വരെ മാറി നില്‍ക്കണം...

By: Rohini
Subscribe to Filmibeat Malayalam

നയന്‍താര എല്ലാം തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞതാണ്.. ഇനി നായകനൊപ്പം പാട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന വെറുമൊരു ഗ്ലാമാര്‍ നായികയായി നില്‍ക്കാന്‍ നയന്‍താരയെ കിട്ടില്ല. തന്റെ സൂപ്പര്‍ലേഡി പദവി ഒരിക്കല്‍ കൂടെ ഉറപ്പിച്ച് നയന്താരയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.

ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ പ്രഭു ദേവയ്‌ക്കൊപ്പം നയന്‍താര; രഹസ്യ കൂടിക്കാഴ്ച എന്തിന്?

ദോസ് രാമസ്വാമി സംവിധാനം ചെയ്യുന്ന ഡോറ എന്ന ചിത്രത്തിന്റെ 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നയന്‍താരയുടെ കിടിലന്‍ ലുക്കും പെര്‍ഫോമന്‍സും തന്നെയാണ് ആകര്‍ഷണം. ടീസറിന്റെ ഒടുവില്‍ കൈ മടക്കിക്കൊണ്ടുള്ള നയന്‍താരയുടെ നടത്തം കണ്ടാല്‍ സൂപ്പര്‍ താരങ്ങള്‍ മാറി നില്‍ക്കും... കാണാം

മായയ്ക്ക് ശേഷം

മായ എന്ന ചിത്രത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന ഹൊറര്‍ ത്രില്ലറാണ് ഡോറ. അശ്വിന്‍ സരവണ്‍ സംവിധാനം ചെയ്ത മായ എന്ന ചിത്രത്തിന് ഹോളിവുഡില്‍ നിന്ന് പോലും നയന്‍താരയെ തേടി പ്രശംസ എത്തിയിരുന്നു. മായ നല്‍കിയ പ്രതീക്ഷയാണ് നയന്‍താരയെ ഡോറ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

ഡോറ എന്ന ചിത്രം

പവലക്കൊടി എന്ന കഥാപാത്രമായിട്ടാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്. നയന്‍താരയ്‌ക്കൊപ്പം തമ്പി രാമയ്യയും ഹാരിഷ് ഉത്തമനും ഷാനും തരുണ്‍ ക്ഷത്രിയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ടീസര്‍ കാണൂ

ഇതാണ് ത്രില്ലിങും സസ്‌പെന്‍സും നിറഞ്ഞ ഡോറയുടെ ടീസര്‍. ദിനേഷ് കൃഷ്ണയുടെ ഛായാഗ്രാഹണ മികവ് ടീസറില്‍ തന്നെ വ്യക്തം. വിവേക് ശിവ മെര്‍വിനും സോളമനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. ഏപ്രില്‍ 11 ന് ചിത്രം റിലീസ് ചെയ്യും.

ഇനി സ്ത്രീപക്ഷ ചിത്രങ്ങള്‍ മാത്രം

നായികയ്ക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങളും സിനിമയും മാത്രമേ ഇനി ചെയ്യൂ എന്നാണ് നയന്‍താര പറഞ്ഞിരിയ്ക്കുന്നത്. ഇമയ്ക്കാ നൊടികള്‍, ആറം, കൊലയുതിര്‍ കാലം, വെള്ളൈക്കാരന്‍, നേര്‍ വഴി എന്നിവയാണ് നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍.

English summary
This Mass Majestic Walk of Nayanthara

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam