»   » ധനുഷിന്റെ തൊഡാരി എത്തി, കിടിലന്‍ ട്രെയിലറുമായി

ധനുഷിന്റെ തൊഡാരി എത്തി, കിടിലന്‍ ട്രെയിലറുമായി

Posted By:
Subscribe to Filmibeat Malayalam

ചിത്രീകരണം മുതല്‍ ധനുഷിന്റെ തൊഡാരി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. പൂര്‍ണമായും ട്രെയിനില്‍ ചിത്രീകരിച്ച തൊഡാരിയിലെ ഭയാനകമായ ആക്ഷന്‍ രംഗങ്ങളും ഹെലികോപ്റ്ററില്‍ നിന്ന് ട്രെയിനുമുകളിലേക്ക് ചാടുന്ന ധനുഷിന്റെ സാഹസിക രംഗങ്ങളുമെല്ലാം നേരത്തെ സൂചിപ്പിച്ചിരുന്നു.  വിശേഷങ്ങള്‍ കേട്ടപ്പോള്‍ ചിത്രത്തിന് മേലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിച്ചു.

ഇപ്പോഴിതാ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ആക്ഷന്‍ രംഗങ്ങളും റൊമാന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തുരന്തോ എക്‌സ്പ്രസില്‍ സംഭവിക്കുന്നതാണ് ചിത്രം. ട്രെയിലര്‍ കാണൂ..

ധനുഷിന്റെ തൊഡാരി എത്തി, കിടിലന്‍ ട്രെയിലറുമായി

തൊഡാരി എന്നാല്‍ തമിഴില്‍ ട്രെയിന്‍ എന്ന് അര്‍ത്ഥം. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന തുരന്തോ എക്‌സ്പ്രസില്‍ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകളും ട്രെയിനില്‍ സഞ്ചരിക്കാറുണ്ട്. അതുക്കൊണ്ടാണ് താന്‍ ട്രെയിന്‍ പശ്ചാത്തലമൊരുക്കി സിനിമ ഒരുക്കിയതെന്നും സംവിധായകന്‍ പ്രഭു സോളമന്‍ പറഞ്ഞിരുന്നു.

ധനുഷിന്റെ തൊഡാരി എത്തി, കിടിലന്‍ ട്രെയിലറുമായി

ധനുഷും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയിനിലെ പാന്‍ട്രി വര്‍ക്കറാണ് ധനുഷ്. പൂച്ചിയപ്പന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. സരോജയായി കീര്‍ത്തി സുരേഷും.

ധനുഷിന്റെ തൊഡാരി എത്തി, കിടിലന്‍ ട്രെയിലറുമായി

110 ദിവസങ്ങളാണ് തൊഡാരി ചിത്രീകരിച്ചത്. പൂര്‍ണമായും ട്രെയിനിലാണ് ചിത്രീകരണം.

ധനുഷിന്റെ തൊഡാരി എത്തി, കിടിലന്‍ ട്രെയിലറുമായി

സത്യ ജോതി ഫിലിംസിന്റെ ബാനറില്‍ ടിജി ത്യാഗരാജാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധനുഷിന്റെ തൊഡാരി എത്തി, കിടിലന്‍ ട്രെയിലറുമായി

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ...

English summary
'Thodari' audio release: Dhanush's music album, trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam