»   » ധനുഷിന്റെ കരിയറില്‍ ഈ ചിത്രം വലിയ നഷ്ടം വരുത്താന്‍ കാരണം?

ധനുഷിന്റെ കരിയറില്‍ ഈ ചിത്രം വലിയ നഷ്ടം വരുത്താന്‍ കാരണം?

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രഭു സോളമന്‍ സംവിധാനം ചെയ്ത തൊഡാരി എന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണെന്നു തമിഴ് സിനിമാ ലോകം. ചിത്രം നിര്‍മ്മാതാവിനു കോടികള്‍ നഷ്ടമുണ്ടാക്കിയിരിക്കുകയാണ് .

സത്യ ജ്യോതി ഫിലീംസിന്റെ ബാനറില്‍ ത്യാഗരാജനാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം പരാജയപ്പെടാനുള്ള കാരണങ്ങളിതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിലീസ് തിയ്യതി മാറി

തൊഡാരിയുടെ റിലീസ് തിയ്യതി പല തവണ മാറിയതിനാല്‍ വേണ്ടത്ര പബ്ലിസിറ്റി ചിത്രത്തിനു ലഭിച്ചില്ലെന്നാണു പറയുന്നത്. സപ്തംബര്‍ 22 നാണ് ചിത്രം റിലീസ് ചെയ്തത്.

350 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു

തമിഴ്‌നാട്ടില്‍ 350 ഓളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ആദ്യഷോയ്ക്കു തന്നെ ചിത്രത്തിനു തിരക്കില്ലായിരുന്നു. പിന്നീടും മിക്ക തിയറ്ററുകളിലും ആളുകള്‍ കുറവായിരുന്നു.

കോടികള്‍ നഷ്ടമായി

ആദ്യദിവസം മാത്രമാണ് ചിത്രത്തിന് 4.32 കോടി നേടാനായത്. പക്ഷേ അഞ്ചു ദിവസത്തെ കളക്ഷന്‍ വെറും 10 കോടിയില്‍ താഴെയാണ്.

വിതരണക്കാരും പ്രതിസന്ധിയില്‍

ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രത്തിന്റെ പരാജയത്തില്‍ നിര്‍മ്മാതാവിനു പുറമേ വിതരണക്കാരും പ്രതിസന്ധിയിലാണ്.

ധനുഷിന്റെ ഫോട്ടോസിനായി...

English summary
tamil movie thodari turns biggest failure in dhanush's life

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam