»   » മമ്മൂട്ടിയുടെ വാക്കില്‍ത്തുടങ്ങി, വിക്രമിന്‍റെ കരിയറില്‍ ചീത്തപ്പേരുണ്ടാക്കിയ മമ്മൂട്ടി സിനിമ!!

മമ്മൂട്ടിയുടെ വാക്കില്‍ത്തുടങ്ങി, വിക്രമിന്‍റെ കരിയറില്‍ ചീത്തപ്പേരുണ്ടാക്കിയ മമ്മൂട്ടി സിനിമ!!

By: Nihara
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് വിക്രം. തമിഴകത്തിന്റെ മുന്‍നിര നായകരിലൊരാളായ വിക്രം ആദ്യ കാലത്ത് മലയാള സിനിമയിലെ സജീവമായ താരമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെ സിനിമകളില്‍ നായകനൊപ്പം നില്‍ക്കുന്ന തുല്യ ശക്തിയുള്ള കഥാപാത്രമായി മിക്ക സിനിമകളിലും വിക്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഹനായകനില്‍ നിന്നും നായകനിലേക്കുള്ള പ്രമോഷന്‍ നല്‍കാനോ നായകനായി അരങ്ങേറ്റം കുറിക്കാനോ താരത്തിന് കഴിഞ്ഞില്ല.

മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്ത താരത്തെ പിന്നെ കാണുന്നത് തമിഴിലാണ്. പോലീസായി തെരുവ് ഗുണ്ടയായും ചോക്ലേറ്റ് ഹീറോയായുമൊക്കെ തമിഴകത്ത് അരങ്ങേറിയ വിക്രം ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന മുന്‍നിര നായകരിലൊരാളാണ്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിനു വേണ്ടി അങ്ങേയറ്റം കഠിനാധ്വാനം താരം നടത്താറുണ്ട്. തെന്നിന്ത്യയുടെ പ്രിയനായകന് കേരളത്തിലും ഏറെ ആരാധകരുണ്ട്. മലയാളത്തില്‍ അഭിനയിക്കാന്‍ താരത്തിന് താല്‍പര്യമുണ്ടെങ്കിലും പറ്റിയ കഥയുമായി സംവിധായകരാരും താരത്തെ സമീപിച്ചിട്ടില്ല. കേരളത്തില്‍ വരുമ്പോഴൊക്കെ മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് വിക്രം താല്‍പര്യം പ്രകടിപ്പിക്കാറുമുണ്ട്.

ഏറെ പ്രതീക്ഷയോടെ ഏറ്റെടുത്ത മമ്മൂട്ടി ചിത്രം

മലയാള സിനിമയിലെ പ്രമുഖ താരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന വിക്രം ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി ഓടിയ ചിത്രം തമിഴകത്ത് എത്തിയപ്പോഴേക്കും എട്ടു നിലയില്‍ പൊട്ടിയെന്നു മാത്രമല്ല അത് വിക്രമിന്റെ കരിയറിനെത്തന്നെ നെഗറ്റീവായി ബാധിച്ചു.

തൊമ്മനും മക്കളും തമിഴിലെത്തിയപ്പോള്‍ മജ

മമ്മൂട്ടി, ലാല്‍ രാജന്‍ പി ദേവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രമായ തൊമ്മനും മക്കളും മലയാളത്തില്‍ വിജയിച്ച ചിത്രമാണ്. ഹാസ്യത്തിന്റെ മേമ്പൊടിയുടെ അവതരിപ്പിച്ച ചിത്രത്തില്‍ മമ്മൂട്ടിയും ഹാസ്യം നന്നായി കൈകാര്യം ചെയ്തിരുന്നു. സിന്ധു മേനോനും ലയയുമായിരുന്നു ചിത്രത്തിലെ നായികമാര്‍. മമ്മൂട്ടിയുടെ അനുഗ്രഹത്തോടെ തന്നെയാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തത്.

ബോക്‌സോഫീസില്‍ മൂക്കും കൂത്തി വീണു

ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ തൊമ്മനും മക്കളും തമിഴില്‍ റീമേക്ക് ചെയ്യാന്‍ വിക്രമിനെ വിളിച്ചു പറഞ്ഞത് മമ്മൂട്ടിയാണ്. വിക്രമിനൊപ്പം അസിനാണ് നായികാ വേഷത്തിലെത്തിയത്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയമായിരുന്നു എന്നു മാത്രമല്ല വിക്രമിന്റെ കരിയറില്‍ത്തന്നെ മോശമായി ബാധിച്ച ചിത്രം കൂടിയായി മാറി മജ.

തമിഴില്‍ കാലിടറിയെങ്കിലും കന്നഡയില്‍ സൂപ്പര്‍ഹിറ്റായി

ഈച്ച സിനിമയിലെ വില്ലന്‍ സുദീപിനെ നായകനാക്കി കന്നഡയിലേക്ക് മൊഴി മാറ്റിയ ചിത്രം ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. തമിഴില്‍ കാലിടറിയ തൊമ്മനെ കന്നഡ തുണച്ചു. കാമണ്ണനാമക്കളു തെലുങ്കില്‍ വന്‍വിജയമായിരുന്നു.

English summary
Behind the background story of Majaa.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam