»   » ചിയാന്‍ വിക്രമിന്റെ വില്ലനല്ല, ബോബി സിംഹയ്ക്ക് മൂന്ന് ഗെറ്റപ്പുകളുമായി സാമി 2 വരുന്നു..!

ചിയാന്‍ വിക്രമിന്റെ വില്ലനല്ല, ബോബി സിംഹയ്ക്ക് മൂന്ന് ഗെറ്റപ്പുകളുമായി സാമി 2 വരുന്നു..!

Written By:
Subscribe to Filmibeat Malayalam

ചിയാന്‍ വിക്രമിനെ നായകനാക്കി ഹരി സംവിധാനം ചെയ്ത സിനിമയായിരുന്നു സാമി. 2003 ല്‍ തിയറ്ററുകളിലേക്കെത്തിയ സിനിമ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു. അക്കാലത്ത് സൂപ്പര്‍ ഹിറ്റായിരുന്ന സിനിമയുടെ രണ്ടാം ഭാഗം വരികയാണ്. സാമി സ്‌ക്വയറില്‍ ചിയാന്‍ വിക്രം തന്നെയാണ് നായകന്‍.

bobby-simha

സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ബോബി സിംഹയുമുണ്ട്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ബോബി സിനിമയില്‍ അഭിനയിക്കുന്നത്. ഇതില്‍ രണ്ട് ലുക്കിലെത്തുന്ന രംഗങ്ങള്‍ ഇപ്പോള്‍ ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അവാസനത്തെ ഒരു ലുക്ക് കൂടി ബാക്കിയുണ്ട്. ഏകദേശം ആറുമാസത്തോളം പ്രയ്തനത്തിനൊടുവിലാണ് ബോബി സിംഹയുടെ വേഷം തീരുമാനത്തിലായതെന്നാണ് സംവിധായകന്‍ പറയുന്നത്.

തെലുങ്കില്‍ താരമാവാന്‍ ഇക്കയും കുഞ്ഞിക്കയും! സാമന്തയുടെ ലുക്കുമായി മഹാനടിയുടെ പോസ്റ്റര്‍ പുറത്ത്!

സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ബോബി അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് വില്ലന്‍ വേഷം അല്ലെന്നും, വിക്രത്തിന് ഓപ്പോസിറ്റ് നില്‍ക്കുന്ന കഥാപാത്രവുമാണെന്നാണ് പറയുന്നത്. കുറെ പേര്‍ക്ക് മുന്നില്‍ ബോബിയുടെ കഥാപാത്രം മോശപ്പെട്ടവനായി തോന്നുമെങ്കിലും ചിലര്‍ക്ക് നല്ലവനെ പോലെയാണ് തോന്നുക. ബോബിയ്ക്ക് വേണ്ടി എഴുതിയത് പോലെയാണ് ഈ കഥാപാത്രമെന്നും സംവിധായകന്‍ ആദ്യം വ്യക്തമാക്കിയിരുന്നു.

പിഷാരടിയുടെ സിനിമയില്‍ ധര്‍മജന്‍ രാജാവ്! മൂന്ന് മേക്കോവറുകളുമായി ധര്‍മജന്റെ കള്ളക്കളി കണ്ടുപിടിച്ചു!

English summary
Three looks for Bobby Simha in Saamy Square

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X