»   » ദേശീയ ചലച്ചിത്ര അവാര്‍ഡ്, വിസരണൈയ്ക്ക് മൂന്ന് അവാര്‍ഡ്, തനിക്ക് ത്രിമധുരമെന്ന് ധനുഷ്

ദേശീയ ചലച്ചിത്ര അവാര്‍ഡ്, വിസരണൈയ്ക്ക് മൂന്ന് അവാര്‍ഡ്, തനിക്ക് ത്രിമധുരമെന്ന് ധനുഷ്

Posted By:
Subscribe to Filmibeat Malayalam

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച തമിഴ് ചിത്രമായി ധനുഷിന്റെ വിസരണൈ തെരഞ്ഞെടുത്തു. മികച്ച ചിത്രത്തിന് പുറമേ മികച്ച സഹനടനും മികച്ച ചിത്ര സംയോജനവുമെല്ലാം വിസരണൈ എന്ന ചിത്രത്തില്‍ നിന്ന് തന്നെ. ഇപ്പോഴിതാ ദേശീയ അവാര്‍ഡ് ലഭിച്ച സന്തോഷം നടന്‍ ധനുഷ് ഫേസ്ബുക്കിലൂടെ പങ്കു വച്ചു.

ചിത്രത്തിന് ലഭിച്ച മൂന്ന് അവര്‍ഡുകള്‍ തനിക്ക് ത്രമധുരമാണെന്ന് ധനുഷ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. വിസരണൈ പോലുള്ള ചിത്രങ്ങള്‍ സ്വീകരിച്ച പ്രേക്ഷകരോട് ധനുഷ് നന്ദിയും രേഖപ്പെടുത്തി.

dhanush

വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം എം ചന്ദ്രകുമാറിന്റെ ലോക് അപ് എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു. ധനുഷ്, വെട്രിമാരന്‍ സമുദ്രകനി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ജിവി പ്രകാഷ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

വണ്ടര്‍ഫിലിംസിന്റെ ബാനറില്‍ ധനുഷും വെട്രിമാരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

English summary
Three National Awards for 'Visaaranai' means triple the joy for me.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam