»   » വിക്രമിനൊപ്പം തകര്‍ത്ത് അഭിനയിക്കാന്‍ ത്രിഷയും കീര്‍ത്തിയും, സാമി2 ല്‍ ആരു തകര്‍ക്കും?

വിക്രമിനൊപ്പം തകര്‍ത്ത് അഭിനയിക്കാന്‍ ത്രിഷയും കീര്‍ത്തിയും, സാമി2 ല്‍ ആരു തകര്‍ക്കും?

By: Nihara
Subscribe to Filmibeat Malayalam

വിക്രമും ത്രിഷയും നായികാനായകന്‍മാരായെത്തിയ സാമിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകരും ആവേശത്തിലാണ്. ചിത്രത്തില്‍ ത്രിഷയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷും എത്തുന്നുണ്ട്. തുല്യ പ്രധാന്യമുള്ള കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സിങ്കം 3ക്ക് ശേഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇരുവരുടെയും കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നതെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ത്രിഷയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

Sami2

ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീരുമാനിച്ചിട്ടുള്ളത്. ചെന്നൈ, തിരുനെല്‍വേലി, ഡല്‍ഹി, മസൂറി, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളത്. തെന്നിന്ത്യന്‍ താരസുദന്രി ത്രിഷയ്‌ക്കൊപ്പം മലയാളത്തിന്റെ ഇളംതലമുറ താരപുത്രി കൂടി ഒരുമിക്കുമ്പോള്‍ ചിത്രം എങ്ങനെയുണ്ടാവുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി ഇപ്പോള്‍ തമിഴകത്തിന്റെ സ്വന്തം താരമായി മാറിക്കഴിഞ്ഞു. തമിഴകത്തിന്റെ സ്വന്തം താരമായ ത്രിഷയാവട്ടെ ആദ്യ മലയാള ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

English summary
The shooting of Vikram-starrer Saamy 2, directed by Hari, is expected to commence in a week's time in Chennai. A source says that the lead actresses of the film — Trisha and Keerthy Suresh — will have crucial roles to play in it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam