»   » ഇത് 100 കോടിയുടെ തുപ്പാക്കി

ഇത് 100 കോടിയുടെ തുപ്പാക്കി

Posted By:
Subscribe to Filmibeat Malayalam

ഒരു മെഗാഹിറ്റെന്നതിനപ്പുറം തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് പുതിയ ചരിത്രമെഴുതുകയാണ് കോളിവുഡ് ചിത്രം തുപ്പാക്കി. വിജയ്-കാജല്‍ ജോഡികളെ ഒന്നിപ്പിച്ച് മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം 100 കളക്ഷന്‍ നേടുന്ന സിനിമകളുടെ പട്ടികയിലാണ് ഇടം കണ്ടെത്തിയിരിക്കുന്നത്.

തമിഴിലും ഹിന്ദിയിലും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സംവിധായകനെന്ന ബഹുമതിയും മുരുഗദോസ് നേടിക്കഴിഞ്ഞു. അമീര്‍ ഖാന്‍ നായകനായ ഗജിനിയായിരുന്നു മുരുഗദോസിന്റെ ആദ്യ 100 കോടി ചിത്രം. ഇപ്പോള്‍ തമിഴില്‍ തുപ്പാക്കിയും.

Thuppaki

വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായി തുപ്പാക്കി മാറിക്കഴിഞ്ഞു. എല്ലാതരത്തിലുള്ള പ്രേക്ഷകരെ ആകര്‍ഷിയ്ക്കാന്‍ കഴിഞ്ഞതും ദീപാവലി ആഘോഷവേളയുമാണ് ഈ വന്‍വിജയത്തിന് സഹായിച്ചതെന്ന് സംവിധായകന്‍ പറയുന്നു.

തുപ്പാക്കിയുടെ വമ്പന്‍ വിജയത്തില്‍ നിര്‍മാതാവ് കലൈപുലി താണുവും ഹാപ്പിയാണ്. ആദ്യ രണ്ടാഴ്ച കൊണ്ടു തന്നെ തുപ്പാക്കി ലാഭം നേടിത്തന്നുവെന്നാണ് നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍. തിയറ്റര്‍ ഉടമകള്‍ഒരു കൊല്ലം കൊണ്ട് നേടുന്ന വരുമാനം ഒരൊറ്റ സിനിമയിലൂടെ നേടിയെന്നും കലൈപുലി പറയുന്നു.

അക്ഷയ് കുമാറിനെ നായകനാക്കി തുപ്പാക്കിയുടെ ഹിന്ദി പതിപ്പിലൂടെ 200 കോടിയെന്ന നാഴികക്കല്ല് പിന്നിടുകയാണ് ഇനി മുരുഗദോസിന്റെ ലക്ഷ്യം.

English summary
This very stylish film of Vijay, Kajal and Vidyut directed by AR Murugadoss has gone beyond being a mega hit by reaching 100 crores in collection!! AR Murugadoss is the first director to reach this mark in both Kollywood and Bollywood.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam