»   » നാട്ടിലാകെ തുപ്പാക്കി തരംഗം

നാട്ടിലാകെ തുപ്പാക്കി തരംഗം

Posted By:
Subscribe to Filmibeat Malayalam
Thuppaki
വിജയ്-മുരുഗദോസ് കൂട്ടുകെട്ടിലെത്തിയ തുപ്പാക്കി മോളിവുഡ് ബോക്‌സ് ഓഫീസിലും തരംഗം സൃഷ്ടിയ്ക്കുന്നു. രജനിയുടെ യന്തിരന് ശേഷം കേരളത്തില്‍ നിന്നും ഏറ്റവുമധികം പണംവാരുന്ന തമിഴ് ചിത്രമെന്ന ബഹുമതി തുപ്പാക്കി സ്വന്തമാക്കി കഴിഞ്ഞു.

ആദ്യ ആഴ്ചയില്‍ മാത്രം 4.65 കോടി രൂപയാണ് തുപ്പാക്കി കേരളത്തില്‍ നിന്നുമാത്രം വാരിക്കൂട്ടിയത്. 124 സെന്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം മൂന്നാംദിവസം 95 സെന്ററുകളിലേക്കായി ചുരുങ്ങിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തീവ്രം തിയറ്ററുകളിലെത്തിയതോടെയായിരുന്നു ഇത്. എന്നാല്‍ തുപ്പാക്കിയുടെ കളക്ഷന് ഇടിവുതട്ടിയ്ക്കാന്‍ ഇതൊന്നും കാരമായില്ല.

ആദ്യവാരം കൊണ്ട് വിതരണക്കാരുടെ ഷെയറായി 2.16 കോടി രൂപയാണ് പെട്ടിയ്ക്കുള്ളില്‍ വീണത്. യന്തിരന്റെ 2.75 കോടി രൂപയാണ് ഇതുവരേക്കുമുള്ള റെക്കാര്‍ഡ് കളക്ഷന്‍. തുപ്പാക്കിയെ ഭയന്ന് മലയാളത്തിലെ വമ്പന്‍ സിനിമകള്‍ പോലും റിലീസ് മാറ്റിവച്ചുവെന്നതും ശ്രദ്ധേയമാണ്.


കേരളമൊട്ടാകെ തുപ്പാക്കി തരംഗം സൃഷ്ടിയ്ക്കുകയാണെങ്കിലും വിജയ്ക്ക് ഏറെ ആരാധകരുള്ള എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ചിത്രത്തിന് വന്‍ കളക്ഷന്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പതിവിന് വീപരിതമായി മലബാര്‍ മേഖലയിലും തരംഗം സൃഷ്ടിയ്ക്കാന്‍ വിജയ് ചിത്രത്തിനായിട്ടുണ്ട്.


തമിഴ്‌നാട്ടില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി ഇതിനോടകം തുപ്പാക്കി മാറിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തും ചിത്രം വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കുന്നത് നിര്‍മാതാക്കളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിയ്ക്കുന്നത്.

English summary
Vijay’s AR Murgadoss directed Thuppakki has stormed Kerala. The film is the second biggest among other language film at the Kerala box-office, after Enthiran.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam