»   » കത്തിയുടെ റേക്കോഡ് തകര്‍ത്ത് വേതാളത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍

കത്തിയുടെ റേക്കോഡ് തകര്‍ത്ത് വേതാളത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

തല അജിത്ത് ഫാന്‍സിന് ഇത്തവണ ഒരു ഉഗ്രന്‍ ദീപാവലി ആഘോഷമാണ് വേതാളം നല്‍കിയത്. റിലീസിന് മുന്നേ റെക്കോഡിട്ട വേതാളം റിലീസിന് ശേഷം കളക്ഷന്റെ കാര്യത്തിലും കുതിയ്ക്കുകയാണ്.

ആദ്യത്തെ ഒരു ദിവസം കൊണ്ട് ഒറ്റ തിയേറ്ററില്‍ നിന്ന് വേതാളം വാരിയത് 14 ലക്ഷം രൂപയാണ്. റാം മുത്തുറാം സിനിമാസിലാണ് വേതാളത്തിന് റെക്കോഡ് കളക്ഷന്‍. ഇതേ തിയേറ്ററില്‍ വിജയ് നായകനായ കത്തി നേടിയത് 13.5 ലക്ഷം രൂപയായിരുന്നു.

vedalam

അതേ സമയം ആദ്യ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം വേതാളം 12 മുതല്‍ 14 കോടി രൂപ വരെ വാരും എന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അതുക്കും മേലെ പോയെന്നാണ് അറിയാന്‍ കഴിയുന്നത്.

കത്തിയുടേത് മാത്രമല്ല, അതിന് മുമ്പുള്ള എന്തിരന്‍, ലിങ്ക എന്നീ ചിത്രങ്ങളുടെ റെക്കോഡും വേതാളം ബ്രേക്ക് ചെയ്തു. വീരത്തിന് ശേഷം അജിത്തും സിരുതെ സിവയും ഒന്നിച്ച വേതാളത്തിന് മികച്ച പ്രതികരണങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും വരുന്നത്. ഒരു പക്ക മാസ് ചിത്രം.

English summary
As promised earlier, we are here to present to you the first day gross figure of Vedalam, which released yesterday, the 10th of November for Diwali. After speaking to many sources, we hear that the film has grossed in the range of 12 to 14 crores in Tamil Nadu. An exact figure isn't being pinned as yet but it is surely Ajith's highest till date.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam