For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  By Lakshmi
  |

  തമിഴകത്ത് നായികമാര്‍ക്ക് ഒരുകാലത്തും പഞ്ഞമുണ്ടാകാറില്ല. അന്യഭാഷാതാരങ്ങളെ എപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ് തമിഴ് ചലച്ചിത്രലോകത്തിന്റെ രീതി. അന്യഭാഷക്കാരല്ലേ അത്രയങ്ങ് വളരേണ്ടന്നുള്ള മനോഭാവം ഇന്നേവരെ തമിഴകത്തെത്തിയ ഒരു അന്യഭാഷാ നടിയോടും തമിഴചലച്ചിത്രലോകം കാണിച്ചിട്ടില്ല. മലയാളത്തില്‍ നിന്നും, ഹിന്ദിയില്‍ നിന്നുമെല്ലാം തമിഴകത്തെത്തി അരങ്ങുവാണ നായികമാര്‍ എത്രയോ പേരുണ്ട്.

  പലപ്പോഴും അന്യഭാഷാ നടിമാരെ തമിഴിലേയ്ക്ക് ആകര്‍ഷിയ്ക്കുന്ന ഘടകം ഉയര്‍ന്ന പ്രതിഫലം തന്നെയാണ്. ഗ്ലാമര്‍ പോലുള്ള ഘടകങ്ങളില്‍ അല്‍പം വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നുള്ളത് പ്രതിഫലത്തിനും താരത്തിളക്കത്തിനും മുന്നില്‍ പല താരങ്ങളും കണ്ണടച്ചുകളയുന്ന കാര്യങ്ങളാണ്. ഇതാ ഇപ്പോള്‍ തമിഴകം വാഴുന്ന ചില താരസുന്ദരിമാര്‍

  നയന്‍താര

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം കുറച്ചുകാലം സിനിമയില്‍ നിന്നു വിട്ടുനിന്ന നയന്‍സ് രണ്ടാം വരവിലും തമിഴിലെ താരറാണിപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. ആരംഭം, രാജറാണി , കതിര്‍വേലന്‍ കാതല്‍ തുടങ്ഹിയ ചിത്രങ്ങളെല്ലാം വന്‍ വിജയം നേടിയവയാണ്. നയന്‍സിന്റെ ഏറ്റവും പുതിയ പ്രതിഫലം ഒന്നരക്കോടിരൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

  കാജല്‍ അഗര്‍വാള്‍

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  തുപ്പാക്കി താരം കാജല്‍ അഗര്‍വാളും തമിഴകത്തിന്റെ പ്രിയ അന്യഭാഷാ നടിയാണ്. വിജയ്, ഉദയനിധി സ്റ്റാലന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള കാജലിനും 1കോടിയ്ക്കടുത്ത് പ്രതിഫലമുണ്ടെന്നാണ് കേള്‍ക്കുന്നത്.

  തൃഷ

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും തൃഷയുടെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ല. ജോഡിയെന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാളിയായ തൃഷ കൃഷ്ണന്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്. ഗില്ലി, സാമി, ഭീമ, ആയുധ എഴുത്ത്, തിരുപ്പാച്ചി തുടങ്ങിയ ഒട്ടേറെ ഹിറ്റുകളുണ്ട് തൃഷയുടെ ക്രെഡിറ്റില്‍. 80ലക്ഷം മുതല്‍ 1കോടി വരെയാണ് തൃഷയുടെ പ്രതിഫലം.

  അനുഷ്‌ക

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  തെലുങ്കില്‍ നിന്നും തമിഴകത്തെത്തിയ അനുഷ്‌കയും ആദ്യ പത്തില്‍പ്പെടുന്ന താരമാണ്. 2005ലാണ് അനുഷ്‌ക തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ യുവസൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള അനുഷ്‌ക, ഗ്ലാമര്‍ പ്രദര്‍ശനത്തിനും മടികാണിക്കാത്ത താരമാണ്. ഒരു കോടിയാണ് അനുഷ്‌കയുടെ പ്രതിഫലം.

  ജെനീലിയ

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  ശങ്കറിന്റെ ബോയ്‌സ് എന്ന ചിത്രത്തിലൂടെ തമിഴകത്തെത്തിയ ജെനീലിയയും തമിഴകത്തിന്റെ പ്രിയതാരമാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും, ഒപ്പം ഹിന്ദിയിലും സാന്നിധ്യമറിയിച്ച ജെനീലിയയുടെ പ്രതിഫലം 75ലക്ഷം മുതല്‍ 1കോടി വരെയാണെന്നാണ് സൂചന.

  അമല പോള്‍

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  തമിഴകത്ത് വെന്നിക്കൊടി പാറിയ്ക്കുന്ന മറ്റൊരു മലയാളി സുന്ദരിയാണ് അമല പോള്‍. മൈനയെന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അമല ഇപ്പോള്‍ തമിഴകത്തിന്റെ ഇഷ്ടതാരമാണ്. തമിഴിനൊപ്പം മലയാളത്തിലും ശ്രദ്ധചെലുത്തുന്ന അമലയുടെ ഇപ്പോഴത്തെ പ്രതിഫലം 60ലക്ഷമാണ്.

  തമന്ന

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  മില്‍കി ബ്യൂട്ടിയെന്നാണ് തമന്നയെ തമിഴ് പ്രേക്ഷകര്‍ വിശേഷിപ്പിക്കാറുള്ളത്. സൗന്ദര്യവും നൃത്തം ചെയ്യാനുള്ള കഴിവുമെല്ലാമുള്ള തമന്ന മികച്ച അഭിനേത്രികൂടിയാണ്. ഇപ്പോള്‍ തിരക്കേറിയ താരമായ തമന്ന കേടി, പയ്യാ, പടിക്കാത്തവന്‍, വെങ്കൈ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പേരെടുത്തത്. ഇപ്പോള്‍ 50ലക്ഷമാണ് തമന്നയുടെ പ്രതിഫലം

  ഹന്‍സിക മൊത്വാനി

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ ഹന്‍സികയും തമിഴകത്തിന്റെ പ്രിയതാരമാണ്. ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തിലും ഹന്‍സിക മടികാണിയ്ക്കാറില്ല. മാപ്പിളൈ, എങ്കേയും കാതല്‍, ഒരു കല്‍ ഒരു കണ്ണാടി തുടങ്ങിയ ചിത്രങ്ങളാണ് ഹന്‍സികയുടെ താരമൂല്യം ഉയര്‍ത്തിയത്. ഇപ്പോള്‍ 50ലക്ഷമാണ് ഹന്‍സികയുടെ പ്രതിഫലം.

  ശ്രുതി ഹസ്സന്‍

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  കമല്‍ ഹസ്സന്റെ മകളെന്ന വിശേഷണവുമായി അഭിനയരംഗത്തേയ്‌ക്കെത്തിയ ശ്രുതി ഹസ്സന് ഇന്നേവരെ വന്‍ ഹിറ്റുകളൊന്നും ഇല്ല, പക്ഷേ ഇതൊന്നും ശ്രുതിയുടെ താരത്തിളക്കത്തിന് മങ്ങലേല്‍പ്പിച്ചിട്ടില്ല. ഹിന്ദിയിലും സജീവമായ ശ്രുതി ഉയര്‍ന്ന മൂല്യമുള്ള താരമാണ്. ഇപ്പോള്‍ 40ലക്ഷമാണ് ശ്രുതിയുടെ പ്രതിഫലം.

  ആന്‍ഡ്രിയ ജെറേമിയ

  തമിഴകത്തെ ടോപ് ടെന്‍ നായികമാര്‍

  കമല്‍ ഹസ്സന്‍ നായകനായ വിശ്വരൂപത്തിലൂടെയാണ് അന്‍ഡ്രിയ ജെറേമിയ എന്ന താരം കാര്യമായി ശ്രദ്ധിക്കപ്പെട്ടത്. വിശ്വരൂപം 2ലും കമലിനൊപ്പം ആന്‍ഡ്രിയ ഉണ്ട്. എന്‍ട്രെട്രും പുന്നഗൈ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രശംസകള്‍ ഏറെ നേടിയ ആന്‍ഡ്രിയയുടെ മറ്റു ചിത്രങ്ങള്‍ താരമണി, പുതിയ തിരുപ്പങ്കള്‍, അരമനൈ, ഇങ്ക എന്ന സൊല്ലുതു എന്നിവയാണ്.

  English summary
  The look and role of the heroines have changed drastically from the previous decades, they are still an inseparable part of our movies. Here we are with our latest ranking which throws light on where the current heroines of Tamil cinema stand in terms of
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X